EXODUS 5:1-14

EXODUS 5:1-14 MALCLBSI

മോശയും അഹരോനും ഫറവോയുടെ അടുക്കൽ ചെന്നു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ ഇപ്രകാരം കല്പിക്കുന്നു: മരുഭൂമിയിൽ എനിക്ക് ഒരു ഉത്സവം ആഘോഷിക്കുന്നതിന് എന്റെ ജനത്തെ വിട്ടയയ്‍ക്കുക.” ഫറവോ ചോദിച്ചു: “ആരാണീ സർവേശ്വരൻ? അവന്റെ വാക്കുകേട്ട് ഞാൻ ഇസ്രായേൽജനത്തെ വിട്ടയയ്‍ക്കണമോ? സർവേശ്വരനെ ഞാൻ അറിയുകയില്ല. ഇസ്രായേൽജനത്തെ ഞാൻ വിട്ടയയ്‍ക്കുകയുമില്ല.” അപ്പോൾ അവർ പറഞ്ഞു: “എബ്രായരുടെ ദൈവം ഞങ്ങൾക്കു പ്രത്യക്ഷപ്പെട്ടു. മൂന്നു ദിവസത്തെ വഴി ദൂരം പോയി മരുഭൂമിയിൽ ഞങ്ങളുടെ ദൈവമായ സർവേശ്വരനു യാഗമർപ്പിക്കാൻ ഞങ്ങളെ വിട്ടയയ്‍ക്കണമെന്ന് അപേക്ഷിക്കുന്നു; അല്ലെങ്കിൽ മഹാമാരികൊണ്ടോ വാളുകൊണ്ടോ അവിടുന്നു ഞങ്ങളെ നശിപ്പിക്കും.” എന്നാൽ ഈജിപ്തിലെ രാജാവ് പറഞ്ഞു: “മോശേ, അഹരോനേ! നിങ്ങൾ ജനങ്ങളുടെ ജോലിക്കു മുടക്കം വരുത്തുന്നതെന്തിന്? നിങ്ങൾ നിങ്ങളുടെ പണി നോക്കുക.” ദേശത്ത് ജനങ്ങൾ പെരുകിയിരിക്കുകയാണ്; നിങ്ങൾ അവരുടെ വേല കൂടി മുടക്കുകയാണോ?” അന്നുതന്നെ ഫറവോ ജനങ്ങളുടെമേൽ നിയമിക്കപ്പെട്ടിരിക്കുന്ന മർദകരായ മേൽനോട്ടക്കാരെയും അധികാരികളെയും വിളിച്ചു കല്പിച്ചു: ഇഷ്‍ടിക ഉണ്ടാക്കാൻ നിങ്ങൾ ഇനിമേൽ വയ്‍ക്കോൽ കൊടുക്കണ്ട; അവർതന്നെ പോയി അതു ശേഖരിക്കട്ടെ. എന്നാൽ ഇഷ്‍ടികയുടെ എണ്ണം കുറയാൻ സമ്മതിക്കരുത്. അവർ മടിയന്മാരാണ്. അതുകൊണ്ടാണു പോയി ദൈവത്തിനു യാഗമർപ്പിക്കട്ടെ എന്നു മുറവിളി കൂട്ടുന്നത്. അവരുടെ ജോലിഭാരം കൂട്ടുക. കപടവാക്കുകൾ ശ്രദ്ധിക്കാൻ ഇടകിട്ടാത്തവിധം അവർ ജോലിയിൽ മുഴുകട്ടെ.” മർദകരായ മേൽനോട്ടക്കാരും മേലധികാരികളും ചെന്ന് ജനത്തോടു പറഞ്ഞു: “ഫറവോ കല്പിക്കുന്നു, നിങ്ങൾക്ക് ഇനിമേൽ വയ്‍ക്കോൽ തരികയില്ല. നിങ്ങൾതന്നെ പോയി അതു ശേഖരിക്കണം; എന്നാൽ ജോലിയിൽ അല്പംപോലും കുറവു വരരുത്.” അതുകൊണ്ട് ജനം വയ്‍ക്കോൽ ശേഖരിക്കാൻ ഈജിപ്തിൽ എങ്ങും ചുറ്റിനടന്നു. “വയ്‍ക്കോൽ നല്‌കിയിരുന്നപ്പോൾ നിർമ്മിച്ചത്ര ഇഷ്‍ടിക ഇപ്പോഴും ദിനംപ്രതി ഉണ്ടാക്കുക” എന്നു പറഞ്ഞ് മേൽനോട്ടക്കാർ അവരെ നിർബന്ധിച്ചു. ഫറവോയുടെ ഉദ്യോഗസ്ഥന്മാർ ജോലിയുടെ മേൽനോട്ടത്തിന് ഏർപ്പെടുത്തിയിരുന്ന ഇസ്രായേല്യരെ മർദിച്ചു. “നിങ്ങൾ ഇതുവരെ ഉണ്ടാക്കിയിരുന്നത്ര ഇഷ്‍ടിക ഇന്നലെയും ഇന്നും നിർമ്മിക്കാതിരുന്നതെന്ത്” എന്ന് അവർ ചോദിച്ചു.

EXODUS 5 വായിക്കുക

EXODUS 5:1-14 - നുള്ള വീഡിയോ