EXODUS 40:34-38

EXODUS 40:34-38 MALCLBSI

അപ്പോൾ മേഘം തിരുസാന്നിധ്യകൂടാരത്തെ മൂടി; കൂടാരം സർവേശ്വരന്റെ തേജസ്സുകൊണ്ടു നിറഞ്ഞു. മേഘം കൂടാരത്തിൽ ആവസിക്കുകയും അവിടുത്തെ തേജസ്സുകൊണ്ടു കൂടാരം നിറയുകയും ചെയ്തതിനാൽ തിരുസാന്നിധ്യകൂടാരത്തിലേക്കു പ്രവേശിക്കാൻ മോശയ്‍ക്ക് കഴിഞ്ഞില്ല; ഇസ്രായേൽജനത്തിന്റെ പ്രയാണത്തിലെല്ലാം മേഘം തിരുസാന്നിധ്യകൂടാരത്തിൽനിന്ന് ഉയരുമ്പോൾ മാത്രമാണ് അവർ യാത്ര പുറപ്പെട്ടിരുന്നത്. എന്നാൽ മേഘം ഉയർന്നില്ലെങ്കിൽ അത് ഉയരുന്നതുവരെ അവർ യാത്ര പുറപ്പെട്ടിരുന്നില്ല. അവരുടെ യാത്രകളിലെല്ലാം തിരുസാന്നിധ്യകൂടാരത്തിനു മുകളിൽ പകൽ സർവേശ്വരന്റെ മേഘം ആവസിക്കുന്നതും രാത്രിയിൽ അതിൽ അഗ്നി ജ്വലിക്കുന്നതും ഇസ്രായേൽജനം ദർശിച്ചിരുന്നു.

EXODUS 40 വായിക്കുക

EXODUS 40:34-38 - നുള്ള വീഡിയോ