അവിടുന്നു മേഘത്തിൽ മോശയുടെ അടുക്കൽ ഇറങ്ങിവന്നു ‘സർവേശ്വരൻ’ എന്ന അവിടുത്തെ നാമം പ്രഘോഷിച്ചു. അവിടുന്ന് ഇപ്രകാരം പ്രഖ്യാപിച്ചുകൊണ്ടു മോശയുടെ മുമ്പിൽ കൂടി കടന്നുപോയി: “സർവേശ്വരൻ കരുണയും കൃപയുമുള്ള ദൈവം; അവിടുന്നു ക്ഷമാശീലൻ. അചഞ്ചലസ്നേഹത്തിലും വിശ്വസ്തതയിലും അത്യുദാരൻ; അകൃത്യവും അതിക്രമവും പാപവും ക്ഷമിച്ചുകൊണ്ട് ബഹുസഹസ്രം ജനത്തോട് അചഞ്ചലസ്നേഹം കാട്ടുന്നവൻ; എന്നാൽ കുറ്റവാളികളെ വെറുതെ വിടാത്തവൻ; പിതാക്കന്മാരുടെ കുറ്റത്തിനു മക്കളോടും മക്കളുടെ മക്കളോടും മൂന്നും നാലും തലമുറവരെ കണക്കു ചോദിക്കുന്നവൻ.” മോശ ഉടനെ നിലംപറ്റെ താണു സർവേശ്വരനെ വന്ദിച്ചു. പിന്നീട് ഇപ്രകാരം പറഞ്ഞു: “സർവേശ്വരാ, ഇപ്പോൾ അവിടുന്ന് എന്നോടു പ്രീതി കാട്ടുമെങ്കിൽ ഞങ്ങളുടെ കൂടെ പോരണമേ; ഞങ്ങൾ എത്ര ദുശ്ശാഠ്യമുള്ള ജനതയാണെങ്കിലും ഞങ്ങളുടെ അധർമവും പാപവും ക്ഷമിച്ച് അങ്ങയുടെ സ്വന്തജനമായി ഞങ്ങളെ കൈക്കൊള്ളണമേ.”
EXODUS 34 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: EXODUS 34:5-9
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ