സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേൽജനത്തോടു പറയുക; നിങ്ങൾ എന്റെ ശബത്ത് ആചരിക്കണം. സർവേശ്വരനായ ഞാനാണ് നിങ്ങളെ വിശുദ്ധീകരിച്ചു വേർതിരിച്ചതെന്ന് നിങ്ങൾ അറിയാൻ ഇത് എനിക്കും നിങ്ങളുടെ ഭാവിതലമുറകൾക്കും ഇടയിൽ എന്നേക്കും നിലനില്‌ക്കുന്ന അടയാളങ്ങളായിരിക്കും. നിങ്ങൾ ശബത്ത് ആചരിക്കണം; അതു നിങ്ങൾക്കു വിശുദ്ധമാണ്. അത് അശുദ്ധമാക്കുന്നവനെ കൊന്നുകളയണം; അന്ന് ജോലി ചെയ്യുന്നവനെ ജനങ്ങളുടെ ഇടയിൽനിന്നു ഛേദിക്കണം. ആറു ദിവസം ജോലി ചെയ്യണം; ഏഴാം ദിവസം വിശ്രമിക്കാനുള്ള ശബത്താണ്; അതു സർവേശ്വരന്റെ വിശുദ്ധദിനം; ആ ദിവസം ജോലി ചെയ്യുന്നവനെ കൊന്നുകളയണം.
EXODUS 31 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: EXODUS 31:12-15
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ