EXODUS 3:11-15

EXODUS 3:11-15 MALCLBSI

“ഫറവോയുടെ അടുക്കൽ പോയി ഇസ്രായേല്യരെ ഈജിപ്തിൽനിന്നു മോചിപ്പിക്കാൻ ഞാൻ ആരാണ്” എന്നു മോശ ദൈവത്തോടു ചോദിച്ചു. ദൈവം അരുളിച്ചെയ്തു: “ഞാൻ നിന്റെ കൂടെയുണ്ടായിരിക്കും. ജനത്തെ ഈജിപ്തിൽനിന്നു കൂട്ടിക്കൊണ്ടുവരുമ്പോൾ ഈ പർവതത്തിൽ നിങ്ങൾ എന്നെ ആരാധിക്കും; ഞാൻ നിന്നെ അയച്ചു എന്നതിന് ഇത് അടയാളമായിരിക്കും.” മോശ ദൈവത്തോടു ചോദിച്ചു: “ഞാൻ ഇസ്രായേൽജനത്തോടു നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറയുമ്പോൾ ‘എന്താകുന്നു അവിടുത്തെ നാമം’ എന്ന് അവർ ചോദിക്കും. അപ്പോൾ ഞാൻ എന്തു പറയണം?” ദൈവം അരുളിച്ചെയ്തു: “ഞാൻ ആകുന്നവൻ ഞാൻ തന്നെ. ഞാനാകുന്നവൻ തന്നെ, എന്നെ നിങ്ങളുടെ അടുക്കലേക്ക് അയച്ചിരിക്കുന്നു എന്നു ഇസ്രായേൽജനത്തോടു പറയുക.” ദൈവം മോശയോടു വീണ്ടും പറഞ്ഞു: “അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ സർവേശ്വരൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്ന് ഇസ്രായേൽജനത്തോടു പറയണം. ഇതാണ് എന്റെ ശാശ്വതനാമം; തലമുറതലമുറയായി ഞാൻ ഈ പേരിൽ അറിയപ്പെടും.

EXODUS 3 വായിക്കുക

EXODUS 3:11-15 - നുള്ള വീഡിയോ