EXODUS 26:30-37

EXODUS 26:30-37 MALCLBSI

പർവതത്തിൽവച്ചു കാണിച്ചുതന്ന മാതൃകയിൽത്തന്നെ നീ തിരുസാന്നിധ്യകൂടാരം പണിതുയർത്തണം. നീല, ധൂമ്രം, കടുംചുവപ്പു നിറങ്ങളുള്ള പിരിച്ച നൂലുകളാൽ നേർത്ത ലിനനിൽ നെയ്തെടുത്ത ഒരു തിരശ്ശീല ഉണ്ടാക്കണം. കെരൂബുകളുടെ രൂപം അതിൽ നെയ്തുചേർത്ത് അതു ഭംഗിയുള്ളതാക്കണം. വെള്ളിച്ചുവടുകളിൽ ഉറപ്പിച്ച സ്വർണംകൊണ്ടു പൊതിഞ്ഞ നാലു കരുവേലകത്തൂണുകളിൽ സ്വർണക്കൊളുത്തുകൾകൊണ്ടു തിരശ്ശീല തൂക്കിയിടണം. പിന്നീട് ഉടമ്പടിപ്പെട്ടകം അതിനുള്ളിൽ വയ്‍ക്കണം. തിരശ്ശീല വിശുദ്ധസ്ഥലവും അതിവിശുദ്ധസ്ഥലവും തമ്മിൽ വേർതിരിക്കും. അതിവിശുദ്ധസ്ഥലത്ത് ഉടമ്പടിപ്പെട്ടകത്തിനു മീതെ മൂടി വയ്‍ക്കണം. തിരുസാന്നിധ്യകൂടാരത്തിൽ തിരശ്ശീലയ്‍ക്കു പുറത്ത് വടക്കുവശത്തു മേശയും മേശയുടെ എതിർവശത്തു വിളക്കുതണ്ടും വയ്‍ക്കണം. നീല, ധൂമ്രം, കടുംചുവപ്പ് നിറങ്ങളിലുള്ള പിരിച്ച ലിനൻനൂലുകൾകൊണ്ടു ചിത്രപ്പണി ചെയ്ത് കൂടാരവാതിലിന് ഒരു തിരശ്ശീല ഉണ്ടാക്കണം. അത് തൂക്കാൻ അഞ്ചു തൂണുകൾ വേണം. അവ കരുവേലകംകൊണ്ട് നിർമ്മിച്ച് സ്വർണം പൊതിയണം. കൂടാതെ സ്വർണക്കൊളുത്തുകളും ഓടുകൊണ്ട് അഞ്ചു ചുവടുകളും ഉണ്ടായിരിക്കണം.

EXODUS 26 വായിക്കുക

EXODUS 26:30-37 - നുള്ള വീഡിയോ