തങ്കംകൊണ്ട് ഒരു വിളക്കുതണ്ട് നിർമ്മിക്കണം; അതിന്റെ ചുവടും തണ്ടും പുഷ്പപുടങ്ങളും ദലങ്ങളും മൊട്ടുകളും അതേ തകിടിൽ നിർമ്മിച്ചതായിരിക്കണം. ഇരുവശത്തുനിന്നും മൂന്നു വീതം ആകെ ആറു ശിഖരങ്ങൾ അതിനുണ്ടായിരിക്കണം. ആറു ശിഖരങ്ങളിൽ ഓരോന്നിനും ബദാംപൂവിന്റെ ആകൃതിയിലുള്ള മൂന്നു പുഷ്പപുടവും അതിൽ ഓരോന്നിലും പൂക്കളും മൊട്ടുകളും ഉണ്ടായിരിക്കണം. മൊട്ടുകളോടും പൂക്കളോടുംകൂടി ബദാംപുഷ്പം പോലെയുള്ള നാലു പുഷ്പപുടങ്ങൾ വിളക്കിന്റെ തണ്ടിലും ഉണ്ടായിരിക്കണം. ഓരോ ജോഡി ശാഖയ്‍ക്കും താഴെ ഓരോ മൊട്ടു വീതം മൂന്നു ജോഡി ശാഖകൾക്കും താഴെ മൊട്ടുകളുണ്ടായിരിക്കണം. മൊട്ടുകളും ശാഖകളും വിളക്കുതണ്ടും എല്ലാം ചേർന്ന് ഒരേ സ്വർണത്തകിടിൽ നിർമ്മിച്ചതായിരിക്കണം ആ വിളക്ക്. മുൻവശത്ത് പ്രകാശം ലഭിക്കത്തക്കവിധം അതിൽ ഏഴു ദീപങ്ങൾ പിടിപ്പിക്കണം. അതിന്റെ കരിന്തിരി നീക്കുന്ന കത്രികകളും അവയ്‍ക്കുള്ള തട്ടങ്ങളും തനി സ്വർണംകൊണ്ടുതന്നെ ആയിരിക്കണം. വിളക്കുതണ്ടും അതിന്റെ ഉപകരണങ്ങളും കൂടി ഒരു താലന്തു സ്വർണമായിരിക്കണം. പർവതത്തിൽവച്ചു ഞാൻ കാണിച്ച മാതൃകയിൽ തന്നെ അതു നിർമ്മിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
EXODUS 25 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: EXODUS 25:31-40
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ