EXODUS 25:16-22

EXODUS 25:16-22 MALCLBSI

ഞാൻ തരുന്ന സാക്ഷ്യഫലകങ്ങൾ പെട്ടകത്തിനകത്തു വയ്‍ക്കണം. സാക്ഷ്യപെട്ടകത്തിന് തനിത്തങ്കംകൊണ്ട് മൂടി നിർമ്മിക്കുക; അതിന്റെ നീളം രണ്ടര മുഴവും വീതി ഒന്നര മുഴവും ആയിരിക്കണം. അടിച്ചുപരത്തിയ സ്വർണംകൊണ്ടുള്ള രണ്ടു കെരൂബുകളെ പെട്ടകത്തിന്റെ മൂടിയോടു ചേർത്ത് രണ്ടറ്റത്തുമായി സ്ഥാപിക്കണം. ഇരുവശത്തുമുള്ള കെരൂബുകളും മൂടിയും ചേർന്നിരിക്കത്തക്കവിധം അവയെ യോജിപ്പിക്കണം. അഭിമുഖമായി നില്‌ക്കുന്ന കെരൂബുകളുടെ വിരിച്ച ചിറകുകൾകൊണ്ട് പെട്ടകത്തിന്റെ മൂടി മൂടുംവിധം അവയെ നിർമ്മിക്കുക. പെട്ടകത്തിനുമീതെ കൃപാസനം വയ്‍ക്കുക. ഞാൻ നല്‌കുന്ന സാക്ഷ്യഫലകങ്ങൾ പെട്ടകത്തിനകത്തു വയ്‍ക്കണം. അവിടെ ഞാൻ നിനക്കു ദർശനം നല്‌കും; പെട്ടകമൂടിക്ക് മീതെ കെരൂബുകൾക്കു നടുവിൽ നിന്നുകൊണ്ട് ഇസ്രായേൽജനത്തിനുള്ള എന്റെ കല്പനകൾ ഞാൻ നിന്നെ അറിയിക്കും.

EXODUS 25 വായിക്കുക

EXODUS 25:16-22 - നുള്ള വീഡിയോ