EXODUS 23:20-26

EXODUS 23:20-26 MALCLBSI

ഇതാ ഞാൻ ഒരു ദൂതനെ അയയ്‍ക്കുന്നു. യാത്രയിൽ അവൻ നിങ്ങളെ പരിപാലിക്കും. ഞാൻ ഒരുക്കിയിട്ടുള്ള ദേശത്തേക്ക് അവൻ നിങ്ങളെ നയിക്കും. അവൻ പറയുന്നത് ആദരപൂർവം അനുസരിക്കണം; അവനോടു മത്സരിക്കരുത്. എന്റെ നാമം അവനിലുള്ളതുകൊണ്ട് നിങ്ങളുടെ അതിക്രമങ്ങൾ അവൻ ക്ഷമിക്കുകയില്ല. എന്നാൽ നിങ്ങൾ അവന്റെ വാക്ക് സൂക്ഷ്മതയോടെ ശ്രദ്ധിക്കുകയും ഞാൻ പറയുന്നതെല്ലാം അനുസരിക്കുകയും ചെയ്താൽ നിങ്ങളുടെ എതിരാളികൾക്ക് ഞാൻ എതിരാളിയും നിങ്ങളുടെ ശത്രുക്കൾക്ക് ഞാൻ ശത്രുവുമായിരിക്കും. എന്റെ ദൂതൻ നിങ്ങളുടെ മുമ്പിൽ നടന്നു നിങ്ങളെ അമോര്യർ, ഹിത്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ നാട്ടിലേക്കു നയിക്കും. ഞാൻ അവരെ അവരുടെ നാട്ടിൽനിന്ന് ഉന്മൂലനം ചെയ്യും. നിങ്ങൾ അവരുടെ ദേവന്മാരെ നമസ്കരിക്കുകയോ ആരാധിക്കുകയോ ചെയ്യരുത്; അവരുടെ ആചാരങ്ങൾ അനുകരിക്കരുത്. അവരുടെ ദേവവിഗ്രഹങ്ങളെ പൂർണമായി നശിപ്പിക്കണം. നിങ്ങൾ എന്നെ, നിങ്ങളുടെ ദൈവമായ സർവേശ്വരനെത്തന്നെ ആരാധിക്കണം; അങ്ങനെ ചെയ്താൽ ഞാൻ നിങ്ങളെ സമൃദ്ധമായ ഭക്ഷണപാനീയങ്ങളാൽ അനുഗ്രഹിക്കും. നിങ്ങളുടെ രോഗങ്ങൾ നീക്കിക്കളയും. ഗർഭനാശമോ വന്ധ്യതയോ നിങ്ങളുടെ നാട്ടിൽ ഉണ്ടാകുകയില്ല. നിങ്ങൾക്കു ഞാൻ ദീർഘായുസ്സു നല്‌കും.

EXODUS 23 വായിക്കുക

EXODUS 23:20-26 - നുള്ള വീഡിയോ