ESTHERI മുഖവുര
മുഖവുര
എസ്ഥേർ എന്ന യെഹൂദവനിതയാണ് ഇതിലെ പ്രധാന കഥാപാത്രം. പേർഷ്യൻ സാമ്രാജ്യത്തിൽ പാർത്തിരുന്ന യെഹൂദരെ മുഴുവൻ നശിപ്പിക്കാനുള്ള കെണി ഒരുക്കപ്പെട്ടു. എന്നാൽ എസ്ഥേറിന്റെ സമയോചിതമായ ഇടപെടൽമൂലം യെഹൂദർക്ക് അദ്ഭുതകരമാംവിധം വിമോചനം ലഭിച്ചു. മാത്രമല്ല അനവധി ശത്രുക്കളെ അവർക്കു നിഗ്രഹിക്കാനും കഴിഞ്ഞു. വിജയസ്മരണയ്‍ക്കായി അവർ പൂരിം ഉത്സവം ആചരിച്ചു.
യെഹൂദാജനത്തിന്റെ മഹത്ത്വം പ്രഘോഷിക്കുന്നതോടൊപ്പം പൂരിം ഉത്സവത്തിന്റെ ഉദ്ഭവവും അർഥവും ഈ ഗ്രന്ഥം വിശദീകരിക്കുന്നു. തന്റെ ജനത്തെ ദൈവം നിരന്തരം പരിപാലിക്കുന്നു എന്നതിന്റെ തെളിവുകൂടിയാണ് ‘എസ്ഥേർ’ എന്ന ഈ പുസ്‍തകം.
പ്രതിപാദ്യക്രമം
എസ്ഥേർ രാജ്ഞിയാകുന്നു 1:1-2:23
യെഹൂദർക്കെതിരെയുള്ള പദ്ധതി 3:1-5:14
ഹാമാനെ വധിക്കുന്നു 6:1-7:10
ശത്രുക്കളെ നിഗ്രഹിക്കുന്നു 8:1-10:3
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ESTHERI മുഖവുര: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.