ESTHERI 4:1-4

ESTHERI 4:1-4 MALCLBSI

സംഭവിച്ചതെല്ലാം അറിഞ്ഞപ്പോൾ മൊർദ്ദെഖായി വസ്ത്രം കീറി, ചാക്കുടുത്തു, ചാരം പൂശി പട്ടണമധ്യത്തിൽ ചെന്നു തീവ്രദുഃഖത്തോടെ ഉറക്കെ കരഞ്ഞു. അയാൾ രാജാവിന്റെ പടിവാതിൽവരെ ചെന്നു; ചാക്കുടുത്തുകൊണ്ട് ആർക്കും കൊട്ടാരത്തിന്റെ വാതിൽ കടക്കാൻ പാടില്ലായിരുന്നു. രാജകല്പനയും വിളംബരവും പ്രസിദ്ധീകരിച്ച ഓരോ സംസ്ഥാനത്തെയും യെഹൂദന്മാരുടെ ഇടയിൽ വലിയ വിലാപം ഉണ്ടായി. അവർ ഉപവസിച്ചു കരഞ്ഞു വിലപിച്ചു. അനേകം പേർ ചാക്ക് ഉടുത്ത് ചാരത്തിൽ കിടന്നു. തോഴികളും ഷണ്ഡന്മാരും ഈ വിവരം അറിയിച്ചപ്പോൾ എസ്ഥേർരാജ്ഞി അത്യന്തം ദുഃഖിതയായി. മൊർദ്ദെഖായിക്ക് ചാക്കുതുണി മാറ്റി പകരം ധരിക്കാൻ വസ്ത്രം കൊടുത്തയച്ചു; എന്നാൽ അയാൾ അതു സ്വീകരിച്ചില്ല.

ESTHERI 4 വായിക്കുക