DEUTERONOMY 31:9-13

DEUTERONOMY 31:9-13 MALCLBSI

മോശ ഈ ധർമശാസ്ത്രം എഴുതി, സർവേശ്വരന്റെ ഉടമ്പടിപ്പെട്ടകം ചുമക്കുന്ന ലേവ്യപുരോഹിതന്മാരെയും ഇസ്രായേൽനേതാക്കളെയും ഏല്പിച്ചു; മോശ അവരോടു പറഞ്ഞു: “വിമോചനവർഷമായ ഓരോ ഏഴാം വർഷത്തിലും കൂടാരപ്പെരുന്നാൾ ആചരിക്കാൻ സർവേശ്വരൻ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് തിരുസാന്നിധ്യത്തിൽ ഇസ്രായേൽജനം സമ്മേളിക്കുമ്പോൾ നിങ്ങൾ ഈ ധർമശാസ്ത്രം എല്ലാവരും കേൾക്കത്തക്കവിധം വായിക്കണം. സകല പുരുഷന്മാരെയും സ്‍ത്രീകളെയും കുട്ടികളെയും നിങ്ങളുടെ പട്ടണങ്ങളിൽ പാർക്കുന്ന പരദേശികളെയും വിളിച്ചുകൂട്ടണം. എല്ലാവരും ഇതുകേട്ട് നിങ്ങളുടെ ദൈവമായ സർവേശ്വരനെ ഭയപ്പെടുവാൻ പഠിക്കേണ്ടതിനും ഈ ധർമശാസ്ത്രത്തിലെ കല്പനകൾ ശ്രദ്ധയോടെ പാലിക്കേണ്ടതിനും ഇടയാകട്ടെ. അങ്ങനെ നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ ധർമശാസ്ത്രം ഒരിക്കലും കേട്ടിട്ടില്ലാത്ത നിങ്ങളുടെ സന്താനങ്ങളും കേൾക്കാൻ ഇടയാകും. യോർദ്ദാൻ കടന്നു നിങ്ങൾ കൈവശമാക്കുവാൻ പോകുന്ന ദേശത്തു പാർക്കുന്നിടത്തോളം കാലം നിങ്ങളുടെ ദൈവമായ സർവേശ്വരനെ അവർ ഭയപ്പെടാൻ പഠിക്കേണ്ടതിനും ഇടയാകട്ടെ.”

DEUTERONOMY 31 വായിക്കുക