ദശാംശസമർപ്പണവത്സരമായ ഓരോ മൂന്നാം വർഷവും നിങ്ങളുടെ വിളവിന്റെ പത്തിലൊന്നു ശേഖരിച്ചു ലേവ്യർക്കും പരദേശികൾക്കും അനാഥർക്കും വിധവമാർക്കും കൊടുക്കണം. നിങ്ങളുടെ പട്ടണങ്ങളിൽ വച്ചു അവർ ഭക്ഷിച്ചു സംതൃപ്തരാകട്ടെ. അതിനുശേഷം സർവേശ്വരനോട് ഇങ്ങനെ പറയണം: “വിശുദ്ധമായ ദശാംശത്തിന്റെ ഒരംശംപോലും എന്റെ ഭവനത്തിൽ ശേഷിപ്പിക്കാതെ അവിടുന്ന് എന്നോടു കല്പിച്ചതുപോലെ ലേവ്യർക്കും പരദേശികൾക്കും അനാഥർക്കും വിധവകൾക്കും കൊടുത്തുകഴിഞ്ഞു. അവിടുത്തെ കല്പനകൾ ഞാൻ ലംഘിക്കുകയോ, മറക്കുകയോ ചെയ്തിട്ടില്ല. വിലാപകാലത്ത് ഞാൻ അതിൽനിന്ന് ഭക്ഷിച്ചിട്ടില്ല. അശുദ്ധനായിരുന്നപ്പോൾ ഞാൻ അതിൽ തൊട്ടിട്ടില്ല; മരിച്ചവർക്കുവേണ്ടി അതിൽനിന്ന് എന്തെങ്കിലും അർപ്പിച്ചിട്ടുമില്ല. എന്റെ ദൈവമായ സർവേശ്വരൻ പറഞ്ഞതെല്ലാം ഞാൻ അനുസരിച്ചു; അവിടുന്നു നല്‌കിയ കല്പനകളെല്ലാം ഞാൻ പാലിക്കുകയും ചെയ്തിരിക്കുന്നു. അവിടുന്നു വസിക്കുന്ന വിശുദ്ധസ്ഥലമായ സ്വർഗത്തിൽനിന്ന് തൃക്കൺപാർത്ത് അവിടുത്തെ ജനമായ ഇസ്രായേലിനെ അനുഗ്രഹിക്കണമേ. അവിടുന്നു ഞങ്ങളുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തതുപോലെ ഞങ്ങൾക്കു നല്‌കിയ പാലും തേനും ഒഴുകുന്ന ഈ ദേശത്തെയും അനുഗ്രഹിക്കണമേ.
DEUTERONOMY 26 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: DEUTERONOMY 26:12-15
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ