DEUTERONOMY 10:17-20

DEUTERONOMY 10:17-20 MALCLBSI

നിങ്ങളുടെ ദൈവമായ സർവേശ്വരൻ ദേവാധിദേവനും കർത്താധികർത്താവും ആകുന്നു. അവിടുന്നു മഹത്ത്വമേറിയവനും സർവശക്തനും ഭീതിദനുമായ ദൈവമാണ്. അവിടുത്തേക്കു പക്ഷഭേദം ഇല്ല; അവിടുന്നു കോഴ വാങ്ങാത്തവനുമാണ്. അവിടുന്ന് അനാഥർക്കും വിധവകൾക്കും നീതി നടത്തിക്കൊടുക്കുന്നു; പരദേശിയെ സ്നേഹിക്കുകയും അവന് അന്നവസ്ത്രാദികൾ നല്‌കുകയും ചെയ്യുന്നു. നിങ്ങൾ പരദേശികളെ സ്നേഹിക്കുക; നിങ്ങളും ഈജിപ്തിൽ പരദേശികളായിരുന്നുവല്ലോ. നിങ്ങളുടെ ദൈവമായ സർവേശ്വരനെ ഭയപ്പെടുക; അവിടുത്തെ മാത്രം ആരാധിക്കുക. അവിടുത്തോടു വിശ്വസ്തരായിരിക്കുക; അവിടുത്തെ നാമത്തിൽ മാത്രമേ സത്യം ചെയ്യാവൂ.

DEUTERONOMY 10 വായിക്കുക