അന്ത്യനാളുകളിൽ ദുർഘട സമയങ്ങൾ ഉണ്ടാകുമെന്ന് അറിഞ്ഞുകൊള്ളുക. മനുഷ്യർ സ്വാർഥപ്രിയരും ദ്രവ്യാഗ്രഹികളും ഗർവിഷ്ഠരും അഹങ്കാരികളും ദൂഷകരും മാതാപിതാക്കളെ അനുസരിക്കാത്തവരും കൃതഘ്നരും ജീവിതവിശുദ്ധിയില്ലാത്തവരും മനുഷ്യത്വമില്ലാത്തവരും വഴങ്ങാത്ത പ്രകൃതിയുള്ളവരും പരദൂഷണ വ്യവസായികളും ദുർവൃത്തരും ക്രൂരന്മാരും സദ്ഗുണ വിദ്വേഷികളും വഞ്ചകരും എടുത്തുചാട്ടക്കാരും അഹന്തകൊണ്ടു ഞെളിയുന്നവരും ദൈവത്തെ സ്നേഹിക്കുന്നതിലുപരി ഭോഗപ്രിയരായി ജീവിക്കുന്നവരും ആയിരിക്കും. അവർ മതത്തിന്റെ ബാഹ്യരൂപത്തെ മുറുകെപ്പിടിക്കുന്നെങ്കിലും അതിന്റെ ചൈതന്യത്തെ നിഷേധിക്കുന്നു. ഇങ്ങനെയുള്ളവരിൽനിന്ന് അകന്നു നില്‌ക്കുക. അവരിൽ ചിലർ വീടുകളിൽ കയറി സ്‍ത്രീകളെ വശീകരിക്കുന്നു. ദുർബലരും പാപഭാരം ചുമക്കുന്നവരും എല്ലാവിധ മോഹങ്ങൾക്കും അധീനരുമായ ആ സ്‍ത്രീകൾ ആരു പറയുന്നതും കേൾക്കും. പക്ഷേ, സത്യം ഗ്രഹിക്കുവാൻ അവർക്ക് ഒരിക്കലും സാധ്യമല്ല. യന്നേസും യംബ്രേസും മോശയോട് എതിർത്തു നിന്നതുപോലെ, ഈ മനുഷ്യരും സത്യത്തെ എതിർക്കുന്നു. അവർ വിവേകശൂന്യരും കപടവിശ്വാസമുള്ളവരും ആണ്. എന്നാൽ അവർ വളരെ മുന്നേറുകയില്ല. മേല്പറഞ്ഞവരുടെ ബുദ്ധിശൂന്യതപോലെ, അവരുടെ ബുദ്ധിശൂന്യതയും എല്ലാവർക്കും അറിവുള്ളതാണല്ലോ.
2 TIMOTHEA 3 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2 TIMOTHEA 3:1-9
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ