2 PETERA മുഖവുര

മുഖവുര
കുറെക്കൂടി വ്യാപകമായ വൃത്തത്തിലുള്ള ആദിമക്രിസ്ത്യാനികൾക്കുവേണ്ടി എഴുതിയതാണു പത്രോസിന്റെ രണ്ടാമത്തെ കത്ത്. അക്കാലത്ത് ചില വ്യാജോപദേഷ്ടാക്കൾ അബദ്ധജടിലമായ ഉപദേശങ്ങൾ പ്രചരിപ്പിച്ചുവന്നു. അതിന്റെ ഫലമായി പല ക്രമക്കേടുകളും ജനമധ്യത്തിൽ വേരൂന്നി വളർന്നു. ഈ ദുരവസ്ഥയെ നേരിടുക എന്നതായിരുന്നു പത്രോസിന്റെ രണ്ടാമത്തെ കത്തിന്റെ മുഖ്യോദ്ദേശ്യം.
ദൈവത്തെക്കുറിച്ചും കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചും ഉള്ള അറിവു മുറുകെപ്പിടിക്കുക എന്നതാണ് ഈ പ്രശ്നത്തിനുള്ള പരിഹാരം എന്നു ലേഖകൻ ചൂണ്ടിക്കാണിക്കുന്നു. യേശുവിനെ നേരിട്ടു കാണുകയും യേശുവിന്റെ പ്രബോധനങ്ങൾ നേരിട്ടു ശ്രവിക്കുകയും ചെയ്തവർ പ്രേഷണം ചെയ്തിട്ടുള്ളതാണു പ്രസ്തുത അറിവ്.
യേശു വീണ്ടും വരികയില്ലെന്നു തറപ്പിച്ചു പറയുന്നവരുടെ ദുരുപദേശങ്ങളെപ്പറ്റി എഴുത്തുകാരന് അത്യധികമായ ഉൽക്കണ്ഠയുണ്ട്. ഒരു മനുഷ്യനും നശിച്ചുപോകാതെ എല്ലാവരും പാപമാർഗങ്ങളിൽനിന്നു പിന്തിരിയണമെന്നത്രേ ദൈവത്തിന്റെ ആഗ്രഹം. അതുകൊണ്ടാണു ക്രിസ്തു വീണ്ടും വരുവാൻ താമസിക്കുന്നതെന്നു ലേഖകൻ ചൂണ്ടികാണിക്കുന്നു.
പ്രതിപാദ്യക്രമം
മുഖവുര 1:1-2
ദൈവത്തിന്റെ വിളി 1:3-21
ദുരുപദേഷ്ടാക്കൾ 2:1-22
ക്രിസ്തുവിന്റെ പ്രത്യാഗമനം 3:1-18

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

2 PETERA മുഖവുര: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക