2 LALTE 6:18-23

2 LALTE 6:18-23 MALCLBSI

സിറിയാക്കാർ എലീശയുടെ അടുക്കലേക്ക് നീങ്ങിയപ്പോൾ എലീശ പ്രാർഥിച്ചു: “സർവേശ്വരാ, ഇവരുടെ കണ്ണുകൾ അന്ധമാക്കണമേ.” എലീശയുടെ പ്രാർഥനയനുസരിച്ച് അവിടുന്ന് അവരെ അന്ധരാക്കി. എലീശ അവരോടു പറഞ്ഞു: “വഴി ഇതല്ല; പട്ടണവും ഇതല്ല; എന്നെ അനുഗമിക്കുവിൻ; നിങ്ങൾ അന്വേഷിക്കുന്ന ആളിന്റെ അടുക്കലേക്ക് ഞാൻ നിങ്ങളെ കൊണ്ടുപോകാം.” അങ്ങനെ പ്രവാചകൻ അവരെ ശമര്യയിലേക്കു നയിച്ചു. അവർ ശമര്യയിൽ പ്രവേശിച്ചപ്പോൾ എലീശ പ്രാർഥിച്ചു: “സർവേശ്വരാ, ഇവരുടെ കണ്ണുകൾ തുറക്കണമേ.” അവിടുന്ന് അവരുടെ കണ്ണുകൾ തുറന്നു. തങ്ങൾ ശമര്യയുടെ മധ്യത്തിലാണെന്നു അവർ മനസ്സിലാക്കി. ഇസ്രായേൽരാജാവ് അവരെ കണ്ടപ്പോൾ എലീശയോട് ചോദിച്ചു: “പ്രഭോ, ഞാൻ ഇവരെ കൊന്നുകളയട്ടയോ?” പ്രവാചകൻ പറഞ്ഞു: “കൊല്ലരുത്, നിങ്ങൾ വാളും വില്ലുംകൊണ്ട് കീഴടക്കിയവരെ നിങ്ങൾ കൊല്ലുമോ? അവർക്കു ഭക്ഷണപാനീയങ്ങൾ കൊടുക്കുക; അവർ ഭക്ഷിച്ചശേഷം തങ്ങളുടെ രാജാവിന്റെ അടുക്കലേക്കു പോകട്ടെ.” ഇസ്രായേൽരാജാവ് അവർക്ക് ഒരു വലിയ വിരുന്നൊരുക്കി; ഭക്ഷണപാനീയങ്ങൾ നല്‌കിയശേഷം അദ്ദേഹം അവരെ വിട്ടയച്ചു. അവർ തങ്ങളുടെ രാജാവിന്റെ അടുക്കലേക്കു പോയി. പിന്നീട് സിറിയൻ പട്ടാളം ഇസ്രായേലിനെ ആക്രമിച്ചിട്ടില്ല.

2 LALTE 6 വായിക്കുക