2 KORINTH 8:10-15

2 KORINTH 8:10-15 MALCLBSI

കഴിഞ്ഞ വർഷം നിങ്ങൾ ആരംഭിച്ച കാര്യം ഇപ്പോൾ പൂർത്തിയാക്കുന്നത് ഉത്തമമായിരിക്കുമെന്നത്രേ എന്റെ അഭിപ്രായം. ഈ സേവനത്തിൽ പ്രയത്നിക്കുവാനും തീരുമാനം ചെയ്യുവാനും മറ്റുള്ളവരെക്കാൾ മുമ്പു നിങ്ങൾ തുടങ്ങിയതാണ്. നേരത്തെ ആസൂത്രണം ചെയ്തിരുന്ന പദ്ധതിയനുസരിച്ച്, അതു പൂർത്തിയാക്കുവാൻ ഇപ്പോൾ നിങ്ങൾ കഴിവനുസരിച്ചു പ്രവർത്തിക്കുക. ആരംഭിക്കുവാൻ നിങ്ങൾ കാണിച്ച ഉത്സാഹം അതു പൂർത്തിയാക്കുന്നതിലും ഉണ്ടായിരിക്കട്ടെ. കഴിവനുസരിച്ച് കൊടുക്കുവാൻ നിങ്ങൾക്കു താത്പര്യമുണ്ടെങ്കിൽ ദൈവം നിങ്ങളുടെ ദാനം കൈക്കൊള്ളും. നിങ്ങൾക്ക് ഇല്ലാത്തത് നിങ്ങൾ കൊടുക്കേണ്ടതില്ല. നിങ്ങളുടെമേൽ ഒരു ഭാരം കെട്ടിവച്ചിട്ടു മറ്റുള്ളവരെ ഒഴിവാക്കുവാനല്ല ഞാൻ ശ്രമിക്കുന്നത്; പിന്നെയോ, ഇപ്പോൾ നിങ്ങൾ സുഭിക്ഷതയിലിരിക്കുന്നതുകൊണ്ട് ദുർഭിക്ഷതയിലിരിക്കുന്നവരെ സഹായിക്കേണ്ടത് ന്യായമാകുന്നു. അങ്ങനെ ചെയ്താൽ, നിങ്ങൾ ദുർഭിക്ഷതയിലാകുകയും അവർ സുഭിക്ഷതയിലിരിക്കുകയും ചെയ്യുമ്പോൾ അവർ നിങ്ങളെ സഹായിക്കും. ഇങ്ങനെ തുല്യനില പാലിക്കാം. വേദഗ്രന്ഥത്തിൽ പറയുന്നതുപോലെ ‘അധികം സമ്പാദിച്ചവന് അധികം ഉണ്ടായില്ല, കുറച്ചു സമ്പാദിച്ചവനു കുറവും ഉണ്ടായില്ല.’

2 KORINTH 8 വായിക്കുക