2 CHRONICLE 12:13-16

2 CHRONICLE 12:13-16 MALCLBSI

തന്റെ നില സുസ്ഥിരമാക്കിക്കൊണ്ടു രെഹബെയാം യെരൂശലേമിൽ വാണു. രാജ്യഭാരം ഏല്‌ക്കുമ്പോൾ രെഹബെയാമിനു നാല്പത്തൊന്നു വയസ്സായിരുന്നു. തന്റെ നാമം നിലനിർത്തുന്നതിന് ഇസ്രായേലിലെ സകല ഗോത്രങ്ങളിൽ നിന്നുമായി സർവേശ്വരൻ തിരഞ്ഞെടുത്ത യെരൂശലേമിൽ അദ്ദേഹം പതിനേഴു വർഷം വാണു. അമ്മോന്യയായ നയമാ ആയിരുന്നു അദ്ദേഹത്തിന്റെ മാതാവ്. രെഹബെയാം സർവേശ്വരനെ ആത്മാർഥമായി അന്വേഷിക്കാതെ തിന്മ ചെയ്തു. രെഹബെയാമിന്റെ പ്രവർത്തനങ്ങൾ ആദ്യന്തം ശെമയ്യാപ്രവാചകന്റെയും ഇദ്ദോദർശകന്റെയും വൃത്താന്തപുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. രെഹബെയാമും യെരോബെയാമും തമ്മിൽ നിരന്തരം യുദ്ധം നടന്നുകൊണ്ടിരുന്നു. രെഹബെയാം മരിച്ച് തന്റെ പിതാക്കന്മാരോടു ചേർന്നു. ദാവീദിന്റെ നഗരത്തിൽ അദ്ദേഹത്തെ സംസ്കരിച്ചു. പുത്രനായ അബീയാ പകരം രാജാവായി.

2 CHRONICLE 12 വായിക്കുക