1 SAMUELA 12:1-4

1 SAMUELA 12:1-4 MALCLBSI

ശമൂവേൽ എല്ലാ ഇസ്രായേൽജനങ്ങളോടും പറഞ്ഞു: “നിങ്ങൾ ആവശ്യപ്പെട്ടതെല്ലാം ഞാൻ ചെയ്തുതന്നു; നിങ്ങളെ ഭരിക്കാൻ ഒരു രാജാവിനെയും തന്നിരിക്കുന്നു. നിങ്ങളെ നയിക്കാൻ ഇപ്പോൾ ഒരു രാജാവുണ്ട്; ഞാൻ വൃദ്ധനായി ജരാനരകൾ ബാധിച്ചിരിക്കുന്നു. എന്റെ പുത്രന്മാർ നിങ്ങളുടെ കൂടെയുണ്ട്; എന്റെ യൗവനംമുതൽ ഇന്നുവരെ ഞാൻ നിങ്ങളെ നയിച്ചു. ഇതാ, ഞാൻ ഇപ്പോൾ നിങ്ങളുടെ മുമ്പിൽ നില്‌ക്കുന്നു; ഞാൻ നിങ്ങളോട് എന്തെങ്കിലും തെറ്റുചെയ്തിട്ടുണ്ടെങ്കിൽ സർവേശ്വരന്റെയും അവിടുത്തെ അഭിഷിക്തന്റെയും മുമ്പിൽവച്ച് അതു തുറന്നു പറയുവിൻ. ഞാൻ ആരുടെയെങ്കിലും കാളയെയോ കഴുതയെയോ അപഹരിച്ചിട്ടുണ്ടോ? ഞാൻ ആരെയെങ്കിലും ചതിക്കുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ? ആരിൽനിന്നെങ്കിലും കോഴ വാങ്ങി സത്യത്തിനു നേരെ കണ്ണടച്ചിട്ടുണ്ടോ? ഇവയിൽ ഏതെങ്കിലും ഞാൻ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ എടുത്തിട്ടുള്ളതെന്തും മടക്കിത്തരാം.” അപ്പോൾ ജനം പറഞ്ഞു: “അങ്ങു ഞങ്ങളെ ചതിക്കുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ല; ഞങ്ങളുടെ യാതൊന്നും അപഹരിച്ചിട്ടുമില്ല.”

1 SAMUELA 12 വായിക്കുക