1 LALTE 8:27-30

1 LALTE 8:27-30 MALCLBSI

“എന്നാൽ ദൈവം യഥാർഥത്തിൽ ഭൂമിയിൽ വസിക്കുമോ? സ്വർഗവും അത്യുന്നതസ്വർഗവും അവിടുത്തേക്ക് വസിക്കാൻ മതിയാകുകയില്ലല്ലോ. അവയെക്കാൾ എത്രയോ നിസ്സാരമാണ് ഞാൻ നിർമ്മിച്ച ഈ ദേവാലയം! എങ്കിലും എന്റെ ദൈവമായ സർവേശ്വരാ, അവിടുത്തെ ഈ ദാസന്റെ പ്രാർഥനകളും അപേക്ഷകളും ശ്രവിച്ചാലും. അവിടുത്തെ ദാസൻ അർപ്പിക്കുന്ന പ്രാർഥനയും നിലവിളിയും കേൾക്കണമേ! അങ്ങയുടെ ദാസൻ ഈ ആലയത്തിൽവച്ചു നടത്തുന്ന പ്രാർഥന കേൾക്കാൻ അങ്ങ് ഈ ആലയത്തെ രാവും പകലും തൃക്കൺപാർക്കണമേ. തിരുസാന്നിധ്യം ഇവിടെ ഉണ്ടായിരിക്കുമെന്ന് അവിടുന്ന് അരുളിച്ചെയ്തിട്ടുണ്ടല്ലോ; ഈ ദാസനും അങ്ങയുടെ ജനമായ ഇസ്രായേലും ഇവിടെ അർപ്പിക്കുന്ന പ്രാർഥനകൾ ശ്രദ്ധിക്കണമേ. അതേ, അവിടുത്തെ വാസസ്ഥലമായ സ്വർഗത്തിൽനിന്നു ഞങ്ങളുടെ പ്രാർഥന കേട്ട് ഞങ്ങളോടു ക്ഷമിക്കേണമേ.

1 LALTE 8 വായിക്കുക