ശലോമോന്റെ പുത്രനായ രെഹബെയാം നാല്പത്തിയൊന്നാമത്തെ വയസ്സിൽ യെഹൂദ്യയിലെ രാജാവായി. സകല ഇസ്രായേൽഗോത്രങ്ങളിൽനിന്നും തന്നെ ആരാധിക്കാനായി സർവേശ്വരൻ തിരഞ്ഞെടുത്ത യെരൂശലേമിൽ പാർത്തുകൊണ്ടു പതിനേഴു വർഷം ഭരിച്ചു. നയമാ എന്ന അമ്മോന്യസ്‍ത്രീ ആയിരുന്നു രെഹബെയാമിന്റെ മാതാവ്. യെഹൂദ്യയിലെ ജനം സർവേശ്വരനെതിരായി പാപം ചെയ്തു; തങ്ങളുടെ പാപപ്രവൃത്തികൾ മൂലം തങ്ങളുടെ പിതാക്കന്മാരിലും കൂടുതലായി അവിടുത്തെ അവർ പ്രകോപിപ്പിച്ചു. അവർ പൂജാഗിരികളും സ്തംഭവിഗ്രഹങ്ങളും ഉണ്ടാക്കി; കുന്നുകളുടെ മുകളിലും പച്ചമരങ്ങളുടെ ചുവട്ടിലും അശേരാപ്രതിഷ്ഠകൾ സ്ഥാപിച്ചു. ഇവയെക്കാൾ നിന്ദ്യമായി ദേവപ്രീതിക്കുവേണ്ടിയുള്ള പുരുഷവേശ്യാ സമ്പ്രദായവും അവിടെ നിലവിലിരുന്നു. ഇസ്രായേൽജനം ഈ നാട്ടിൽ പ്രവേശിച്ചപ്പോൾ സർവേശ്വരൻ ഇവിടെനിന്നു നീക്കിക്കളഞ്ഞ ജനതകൾ ആചരിച്ചിരുന്ന സകല മ്ലേച്ഛതകളും യെഹൂദ്യയിലെ ജനം ചെയ്തു. രെഹബെയാമിന്റെ വാഴ്ചയുടെ അഞ്ചാം വർഷം ഈജിപ്തിലെ രാജാവായ ശീശക് യെരൂശലേമിനെ ആക്രമിച്ചു. ശലോമോൻ നിർമ്മിച്ച സ്വർണപ്പരിചകൾ ഉൾപ്പെടെ ദേവാലയത്തിലെയും കൊട്ടാരത്തിലെയും വിലപിടിപ്പുള്ള സാധനങ്ങളെല്ലാം അയാൾ അപഹരിച്ചു. അവയ്‍ക്കു പകരം രെഹബെയാം ഓട്ടുപരിചകൾ നിർമ്മിച്ചു. കൊട്ടാരസംരക്ഷണത്തിന്റെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥന്മാരെ ഏല്പിച്ചു. രാജാവ് ദേവാലയത്തിൽ പോകുമ്പോഴെല്ലാം അകമ്പടിക്കാർ അവ ധരിക്കും; പിന്നീട് അവ കാവൽപ്പുരയിൽ സൂക്ഷിക്കും. രെഹബെയാമിന്റെ മറ്റു വിവരങ്ങളും പ്രവൃത്തികളും യെഹൂദാരാജാക്കന്മാരുടെ ദിനവൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. രെഹബെയാമും യെരോബെയാമും തുടരെ യുദ്ധം ചെയ്തുകൊണ്ടിരുന്നു. രെഹബെയാം മരിച്ചു; തന്റെ പിതാക്കന്മാരുടെകൂടെ ദാവീദിന്റെ നഗരത്തിൽ സംസ്കരിക്കപ്പെട്ടു. അമ്മോന്യയായ നയമാ ആയിരുന്നു അദ്ദേഹത്തിന്റെ മാതാവ്. രെഹബെയാമിന്റെ മരണശേഷം പുത്രൻ അബീയാം രാജ്യഭാരമേറ്റു.
1 LALTE 14 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 LALTE 14:21-31
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ