തിമൊഥെയോസ് വന്നാൽ നിങ്ങളുടെ ഇടയിൽ നിർഭയം പ്രവർത്തിക്കുവാൻ തക്കവണ്ണം അയാളെ സ്വാഗതം ചെയ്യണം; എന്നെപ്പോലെതന്നെ അയാൾ കർത്താവിനുവേണ്ടി പ്രവർത്തിക്കുന്നവനാണല്ലോ. ആരും അയാളെ അവഗണിക്കരുത്. സഹോദരന്മാരോടൊപ്പം ഞാൻ അയാളുടെ വരവു കാത്തിരിക്കുകയാണ്; എന്റെ അടുക്കൽ തിരിച്ചുവരുന്നതിനുവേണ്ടി സമാധാനത്തോടെ യാത്ര തുടരുവാൻ നിങ്ങൾ അയാളെ സഹായിക്കണം. സഹോദരനായ അപ്പൊല്ലൊസിന്റെ കാര്യമാണെങ്കിൽ, മറ്റു സഹോദരന്മാരോടൊപ്പം നിങ്ങളെ സന്ദർശിക്കുന്നതിന് അയാളെയും ഞാൻ പലപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ നിങ്ങളുടെ അടുക്കൽ വരുന്നതിന് അയാൾക്കു പൂർണസമ്മതമുണ്ടായില്ല. ഇനി അവസരമുണ്ടാകുമ്പോൾ വരുന്നതാണ്. ഉണർന്നിരിക്കുക; വിശ്വാസത്തിൽ അടിയുറച്ചു നില്‌ക്കുക; ധൈര്യവും മനക്കരുത്തും ഉള്ളവരായിരിക്കുക. നിങ്ങൾ ചെയ്യുന്നതെല്ലാം സ്നേഹപൂർവം ആയിരിക്കട്ടെ.
1 KORINTH 16 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 KORINTH 16:10-14
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ