സ്നേഹം ആചരിക്കുവാൻ ഉത്സാഹിക്കുവിൻ. ആത്മീയവരങ്ങൾക്കുവേണ്ടി വിശിഷ്യ, പ്രവചനവരത്തിനുവേണ്ടി അഭിവാഞ്ഛിക്കുക. അന്യഭാഷകളിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല, ദൈവത്തോടത്രേ സംസാരിക്കുന്നത്; അവൻ ആത്മാവിന്റെ പ്രചോദനത്താൽ നിഗൂഢസത്യങ്ങൾ സംസാരിക്കുന്നു. അവൻ പറയുന്നത് ആരും ഗ്രഹിക്കുന്നില്ല. എന്നാൽ ദൈവത്തിന്റെ സന്ദേശം പ്രഖ്യാപനം ചെയ്യുന്ന പ്രവാചകൻ മനുഷ്യരോടു സംസാരിക്കുകയും അവർക്ക് സഹായവും ധൈര്യവും ആശ്വാസവും പകരുകയും ചെയ്യുന്നു. അന്യഭാഷകളിൽ സംസാരിക്കുന്നവൻ ആത്മീയമായി സ്വയം വളരുക മാത്രമേ ചെയ്യുന്നുള്ളൂ. എന്നാൽ പ്രവചിക്കുന്നവൻ സഭയുടെ ആകമാനമുള്ള ആത്മീയ വളർച്ചയെ സഹായിക്കുന്നു. നിങ്ങൾ എല്ലാവരും ഭാഷാവരം ലഭിച്ചവരായി സംസാരിക്കണം എന്നത്രേ എന്റെ ആഗ്രഹം. എന്നാൽ അതിലും അധികമായി ഞാൻ ആഗ്രഹിക്കുന്നത് നിങ്ങൾക്കെല്ലാവർക്കും പ്രവചനവരം ലഭിക്കണമെന്നാണ്. ഭാഷാവരമുള്ളവന്റെ വാക്കുകൾ സഭയ്‍ക്ക് ആകമാനം പ്രയോജനപ്പെടത്തക്കവണ്ണം വ്യാഖ്യാനിക്കപ്പെടുന്നില്ലെങ്കിൽ, അവനെക്കാൾ വലിയവനാകുന്നു പ്രവചിക്കുന്നവൻ.
1 KORINTH 14 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 KORINTH 14:1-5
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ