ചെവിമാത്രമായിരുന്നെങ്കിൽ എങ്ങനെ മണക്കുമായിരുന്നു? എന്നാൽ ദൈവം സ്വന്തം ഇച്ഛയനുസരിച്ച് ഓരോ അവയവവും ശരീരത്തിൽ ക്രമപ്പെടുത്തിയിരിക്കുന്നു. എല്ലാം ഒരവയവം മാത്രമായിരുന്നെങ്കിൽ, ശരീരം ഉണ്ടാകുമായിരുന്നില്ല. എന്നാൽ അവയവങ്ങൾ പലതെങ്കിലും ശരീരം ഏകമാണ്. അതുകൊണ്ട് “നിന്നെ എനിക്കാവശ്യമില്ല” എന്നു കണ്ണിനു കൈയോടു പറയുവാൻ സാധ്യമല്ല. “നിന്നെ എനിക്കാവശ്യമില്ല” എന്ന് ശിരസ്സിന് പാദത്തോടും പറയുവാൻ കഴിയുകയില്ല. ശരീരത്തിലെ ദുർബലങ്ങളെന്നു തോന്നുന്ന അവയവങ്ങൾ നമുക്ക് അത്യാവശ്യമുള്ളവയാണ്. വില കുറഞ്ഞവയെന്നു നാം പരിഗണിക്കുന്ന അവയവങ്ങൾക്കു കൂടുതൽ മാനം അണിയിക്കുന്നു; അഴകു കുറഞ്ഞ അവയവങ്ങളെ അലങ്കരിക്കുന്നു. അഴകുള്ളവയെ അലങ്കരിക്കേണ്ട ആവശ്യമില്ലല്ലോ. അങ്ങനെ ശരീരത്തിൽ ഭിന്നതയില്ലാതായിത്തീരുന്നു. വിവിധ അവയവങ്ങൾക്കു തമ്മിൽ തുല്യമായ കരുതലുമുണ്ടാകുന്നു. ഒരവയവം ദുരിതം അനുഭവിക്കുന്നു എങ്കിൽ മറ്റുള്ള എല്ലാ അവയവങ്ങളും അതിന്റെ കഷ്ടതയിൽ പങ്കുചേരുന്നു. ഒരവയവം പ്രശംസിക്കപ്പെടുന്നെങ്കിൽ മറ്റ് അവയവങ്ങളെല്ലാം അതിനോടൊത്ത് സന്തോഷിക്കുന്നു. നിങ്ങൾ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തരും അതിന്റെ ഓരോ അവയവവും ആകുന്നു. ദൈവം സഭയിൽ ഓരോരുത്തരെയും യഥാസ്ഥാനങ്ങളിൽ ആക്കിയിരിക്കുന്നു; ഒന്നാമത് അപ്പോസ്തോലന്മാരെയും രണ്ടാമത് പ്രവാചകന്മാരെയും മൂന്നാമത് പ്രബോധിപ്പിക്കുന്നവരെയും അദ്ഭുതപ്രവൃത്തികൾ ചെയ്യുന്നവരെയും, പിന്നീട് രോഗശാന്തി നല്‌കാനോ, സഹായിക്കാനോ, ഭരണം നടത്താനോ, അന്യഭാഷകൾ സംസാരിക്കാനോ ഉള്ള സിദ്ധിവിശേഷം ഉള്ളവരെയും നിയമിച്ചിരിക്കുന്നു. എല്ലാവരും അപ്പോസ്തോലന്മാരാണോ? എല്ലാവരും പ്രവാചകന്മാരാണോ? എല്ലാവരും പ്രബോധിപ്പിക്കുന്നവരാണോ? എല്ലാവരും അദ്ഭുതപ്രവൃത്തികൾ ചെയ്യുന്നവരാണോ? രോഗശാന്തി നല്‌കുന്ന വരം എല്ലാവർക്കുമുണ്ടോ? അന്യഭാഷകളിൽ സംസാരിക്കാനോ അതു വ്യാഖ്യാനിക്കാനോ ഉള്ള സിദ്ധി എല്ലാവർക്കുമുണ്ടോ? കൂടുതൽ ഉൽകൃഷ്ടമായ വരങ്ങൾക്കുവേണ്ടി അഭിവാഞ്ഛിക്കുക. സർവോത്തമമായ മാർഗം ഞാൻ നിങ്ങൾക്കു കാണിച്ചുതരാം.
1 KORINTH 12 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 KORINTH 12:18-30
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ