പരിശുദ്ധാത്മാവിന്റെ വരങ്ങളെക്കുറിച്ചു നിങ്ങൾ എഴുതിയിരുന്നുവല്ലോ. എന്റെ സഹോദരരേ, അവയെപ്പറ്റി നിങ്ങൾ അജ്ഞരാകരുതെന്നാണ് എന്റെ ആഗ്രഹം. നിങ്ങൾ വിജാതീയരായിരുന്നപ്പോൾ അപനയിക്കപ്പെട്ട് ജീവനില്ലാത്ത വിഗ്രഹങ്ങളെ ആരാധിച്ചിരുന്നു എന്നു നിങ്ങൾക്ക് അറിയാമല്ലോ. ദൈവാത്മാവിനാൽ നയിക്കപ്പെടുന്ന ഒരുവനും “യേശു ശപിക്കപ്പെട്ടവൻ” എന്നു പറയുകയില്ല എന്നും, പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നവനു മാത്രമേ “യേശു കർത്താവാകുന്നു” എന്ന് ഏറ്റു പറയുവാൻ സാധ്യമാകൂ എന്നും നിങ്ങൾ മനസ്സിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. വിവിധതരത്തിലുള്ള ആത്മീയവരങ്ങളുണ്ട്. എന്നാൽ അവ നല്കുന്നത് ഒരേ ആത്മാവാകുന്നു.
1 KORINTH 12 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 KORINTH 12:1-4
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ