1 CHRONICLE 21:1-6

1 CHRONICLE 21:1-6 MALCLBSI

സാത്താൻ ഇസ്രായേലിനെതിരെ തിരിഞ്ഞ് അവരുടെ ജനസംഖ്യ എടുക്കാൻ ദാവീദിനെ പ്രേരിപ്പിച്ചു. ദാവീദ് യോവാബിനോടും സേനാനായകന്മാരോടും കല്പിച്ചു: “നിങ്ങൾ പോയി ബേർ-ശേബമുതൽ ദാൻവരെയുള്ള സർവ ഇസ്രായേല്യരുടെയും ജനസംഖ്യയെടുക്കുക. അവരുടെ സംഖ്യ എനിക്ക് അറിയണം.” യോവാബ് പറഞ്ഞു: “സർവേശ്വരൻ തന്റെ ജനത്തെ നൂറിരട്ടിയായി വർധിപ്പിക്കട്ടെ. എന്റെ യജമാനനായ രാജാവേ, അവരെല്ലാം അവിടുത്തെ ദാസന്മാരാണല്ലോ; പിന്നെ എന്തിന് അവിടുന്ന് ഇതാവശ്യപ്പെടുന്നു? ഇസ്രായേലിന്റെമേൽ എന്തിന് ഈ അപരാധം വരുത്തിവയ്‍ക്കുന്നു?” യോവാബിനു രാജകല്പന അനുസരിക്കേണ്ടിവന്നു. അയാൾ ഇസ്രായേൽ മുഴുവൻ ചുറ്റി സഞ്ചരിച്ചശേഷം യെരൂശലേമിൽ മടങ്ങിവന്നു. യോവാബ് ജനസംഖ്യ ദാവീദിനെ അറിയിച്ചു. അതനുസരിച്ചു പതിനൊന്നു ലക്ഷം യോദ്ധാക്കൾ ഇസ്രായേലിലും നാലുലക്ഷത്തി എഴുപതിനായിരം യോദ്ധാക്കൾ യെഹൂദ്യയിലും ഉണ്ടായിരുന്നു. രാജകല്പനയെ യോവാബ് വെറുത്തിരുന്നതിനാൽ ലേവ്യരെയും ബെന്യാമീന്യരെയും ജനസംഖ്യയിൽ ഉൾപ്പെടുത്തിയിരുന്നില്ല.

1 CHRONICLE 21 വായിക്കുക