1
സങ്കീർത്തനങ്ങൾ 91:2
സമകാലിക മലയാളവിവർത്തനം
ഞാൻ യഹോവയെക്കുറിച്ച്, “അവിടന്നാണ് എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും,” എന്നു പറയും.
താരതമ്യം
സങ്കീർത്തനങ്ങൾ 91:2 പര്യവേക്ഷണം ചെയ്യുക
2
സങ്കീർത്തനങ്ങൾ 91:1
അത്യുന്നതനെ ആശ്രയമാക്കി വസിക്കുന്നവർ സർവശക്തന്റെ തണലിൽ വിശ്രമിക്കും.
സങ്കീർത്തനങ്ങൾ 91:1 പര്യവേക്ഷണം ചെയ്യുക
3
സങ്കീർത്തനങ്ങൾ 91:15
അവർ എന്നെ വിളിച്ചപേക്ഷിക്കും, ഞാൻ അവർക്ക് ഉത്തരമരുളും; കഷ്ടതയിൽ ഞാൻ അവരോടൊപ്പമുണ്ടാകും, ഞാൻ അവരെ വിടുവിച്ച് ബഹുമാനിക്കും.
സങ്കീർത്തനങ്ങൾ 91:15 പര്യവേക്ഷണം ചെയ്യുക
4
സങ്കീർത്തനങ്ങൾ 91:11
കാരണം അവിടന്ന് തന്റെ ദൂതന്മാരോട് നിന്റെ എല്ലാ വഴികളിലും നിന്നെ സംരക്ഷിക്കാൻ കൽപ്പിക്കും
സങ്കീർത്തനങ്ങൾ 91:11 പര്യവേക്ഷണം ചെയ്യുക
5
സങ്കീർത്തനങ്ങൾ 91:4
തന്റെ തൂവലുകൾകൊണ്ട് അവിടന്ന് നിന്നെ മറയ്ക്കും, അവിടത്തെ ചിറകിൻകീഴിൽ നീ അഭയംകണ്ടെത്തും; അവിടത്തെ വിശ്വസ്തത നിനക്ക് പരിചയും കോട്ടയും ആയിരിക്കും.
സങ്കീർത്തനങ്ങൾ 91:4 പര്യവേക്ഷണം ചെയ്യുക
6
സങ്കീർത്തനങ്ങൾ 91:9-10
യഹോവയെ നിന്റെ സങ്കേതവും അത്യുന്നതനെ നിന്റെ നിവാസസ്ഥാനവും ആക്കുമെങ്കിൽ, ഒരു അത്യാപത്തും നിനക്ക് ഉണ്ടാകുകയില്ല, ഒരു ദുരന്തവും നിന്റെ കൂടാരത്തിന് അടുത്തെത്തുകയില്ല.
സങ്കീർത്തനങ്ങൾ 91:9-10 പര്യവേക്ഷണം ചെയ്യുക
7
സങ്കീർത്തനങ്ങൾ 91:3
അവിടന്നു നിശ്ചയമായും നിന്നെ വേട്ടക്കാരുടെ കെണിയിൽനിന്നും മാരകമായ പകർച്ചവ്യാധിയിൽനിന്നും രക്ഷിക്കും.
സങ്കീർത്തനങ്ങൾ 91:3 പര്യവേക്ഷണം ചെയ്യുക
8
സങ്കീർത്തനങ്ങൾ 91:7
നിന്റെ വശത്ത് ആയിരംപേരും നിന്റെ വലതുഭാഗത്ത് പതിനായിരംപേരും വീഴും. എങ്കിലും അതു നിന്നോട് അടുക്കുകയില്ല.
സങ്കീർത്തനങ്ങൾ 91:7 പര്യവേക്ഷണം ചെയ്യുക
9
സങ്കീർത്തനങ്ങൾ 91:5-6
രാത്രിയുടെ ഭീകരതയോ പകലിൽ ചീറിപ്പായുന്ന അസ്ത്രമോ ഇരുളിന്റെ മറവിൽ വ്യാപിക്കുന്ന പകർച്ചവ്യാധിയോ നട്ടുച്ചയ്ക്കു വന്നുചേരുന്ന അത്യാപത്തോ നീ ഭയപ്പെടുകയില്ല.
സങ്കീർത്തനങ്ങൾ 91:5-6 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ