1
സദൃശവാക്യങ്ങൾ 16:3
സമകാലിക മലയാളവിവർത്തനം
നിന്റെ പ്രവൃത്തികളെല്ലാം യഹോവയ്ക്കു സമർപ്പിക്കുക, അപ്പോൾ നിന്റെ പദ്ധതികളെല്ലാം അവിടന്നു സ്ഥിരമാക്കും.
താരതമ്യം
സദൃശവാക്യങ്ങൾ 16:3 പര്യവേക്ഷണം ചെയ്യുക
2
സദൃശവാക്യങ്ങൾ 16:9
മനുഷ്യർ തങ്ങളുടെ ഹൃദയത്തിൽ പദ്ധതികൾ ആസൂത്രണംചെയ്യുന്നു, എന്നാൽ യഹോവ അവരുടെ കാലടികളുടെ ഗമനം ക്രമീകരിക്കുന്നു.
സദൃശവാക്യങ്ങൾ 16:9 പര്യവേക്ഷണം ചെയ്യുക
3
സദൃശവാക്യങ്ങൾ 16:24
ഹൃദ്യമായ വാക്ക് തേനടയാണ്, അത് ആത്മാവിനു മാധുര്യവും അസ്ഥികൾക്ക് ആരോഗ്യവും നൽകുന്നു.
സദൃശവാക്യങ്ങൾ 16:24 പര്യവേക്ഷണം ചെയ്യുക
4
സദൃശവാക്യങ്ങൾ 16:1
ഹൃദയത്തിലെ നിരൂപണങ്ങൾ മനുഷ്യനുള്ളവ, എന്നാൽ നാവിൽനിന്നുള്ള ശരിയായ ഉത്തരം യഹോവയിൽനിന്നു വരുന്നു.
സദൃശവാക്യങ്ങൾ 16:1 പര്യവേക്ഷണം ചെയ്യുക
5
സദൃശവാക്യങ്ങൾ 16:32
പടയാളികളെക്കാൾ ശ്രേഷ്ഠരാണ് ക്ഷമാശീലർ, ഒരു നഗരം പിടിച്ചടക്കുന്നവരിലും ശ്രേഷ്ഠരാണ് ആത്മനിയന്ത്രണമുള്ളവർ.
സദൃശവാക്യങ്ങൾ 16:32 പര്യവേക്ഷണം ചെയ്യുക
6
സദൃശവാക്യങ്ങൾ 16:18
അഹങ്കാരം നാശത്തിന്റെ മുന്നോടിയാണ്; ധിക്കാരമനോഭാവവും നാശത്തിന്റെ മുന്നോടിതന്നെ.
സദൃശവാക്യങ്ങൾ 16:18 പര്യവേക്ഷണം ചെയ്യുക
7
സദൃശവാക്യങ്ങൾ 16:2
മനുഷ്യനു തന്റെ വഴികളെല്ലാം കുറ്റമറ്റതെന്നു തോന്നുന്നു, എന്നാൽ യഹോവ അതിന്റെ ഉദ്ദേശ്യശുദ്ധി തൂക്കിനോക്കുന്നു.
സദൃശവാക്യങ്ങൾ 16:2 പര്യവേക്ഷണം ചെയ്യുക
8
സദൃശവാക്യങ്ങൾ 16:20
ഉപദേശങ്ങൾ ശ്രദ്ധിക്കുന്നവർക്ക് അഭിവൃദ്ധിയുണ്ടാകുന്നു, യഹോവയിൽ ആശ്രയമർപ്പിക്കുന്നവർ അനുഗൃഹീതർ.
സദൃശവാക്യങ്ങൾ 16:20 പര്യവേക്ഷണം ചെയ്യുക
9
സദൃശവാക്യങ്ങൾ 16:8
നീതിമാർഗത്തിലൂടെ ലഭിക്കുന്ന അൽപ്പം ധനമുള്ളതാണ് അനീതിയിലൂടെ നേടുന്ന വൻ സമ്പത്തിനെക്കാൾ നല്ലത്.
സദൃശവാക്യങ്ങൾ 16:8 പര്യവേക്ഷണം ചെയ്യുക
10
സദൃശവാക്യങ്ങൾ 16:25
ഓരോരുത്തർക്കും തങ്ങളുടെമുമ്പിലുള്ള വഴി ശരിയായത് എന്നു തോന്നാം, എന്നാൽ അവസാനം അതു മരണത്തിലേക്കു നയിക്കുന്നു.
സദൃശവാക്യങ്ങൾ 16:25 പര്യവേക്ഷണം ചെയ്യുക
11
സദൃശവാക്യങ്ങൾ 16:28
വക്രഹൃദയമുള്ളവർ കലഹം ഇളക്കിവിടുന്നു, പരദൂഷണം ആത്മസുഹൃത്തുക്കളെത്തമ്മിൽ അകറ്റുന്നു.
സദൃശവാക്യങ്ങൾ 16:28 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ