1
സങ്കീർത്തനങ്ങൾ 143:10
മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)
നിന്റെ ഇഷ്ടം ചെയ്വാൻ എന്നെ പഠിപ്പിക്കേണമേ. നീ എന്റെ ദൈവമാകുന്നുവല്ലോ; നിന്റെ നല്ല ആത്മാവു നേർന്നിലത്തിൽ എന്നെ നടത്തുമാറാകട്ടെ.
താരതമ്യം
സങ്കീർത്തനങ്ങൾ 143:10 പര്യവേക്ഷണം ചെയ്യുക
2
സങ്കീർത്തനങ്ങൾ 143:8
രാവിലെ നിന്റെ ദയ എന്നെ കേൾക്കുമാറാക്കേണമേ; ഞാൻ നിന്നിൽ ആശ്രയിക്കുന്നുവല്ലോ; ഞാൻ നടക്കേണ്ടുന്ന വഴി എന്നെ അറിയിക്കേണമേ; ഞാൻ എന്റെ ഉള്ളം നിങ്കലേക്കു ഉയർത്തുന്നുവല്ലോ.
സങ്കീർത്തനങ്ങൾ 143:8 പര്യവേക്ഷണം ചെയ്യുക
3
സങ്കീർത്തനങ്ങൾ 143:9
യഹോവേ, എന്റെ ശത്രുക്കളുടെ കയ്യിൽനിന്നു എന്നെ വിടുവിക്കേണമേ; നിന്റെ അടുക്കൽ ഞാൻ മറവിന്നായി വരുന്നു.
സങ്കീർത്തനങ്ങൾ 143:9 പര്യവേക്ഷണം ചെയ്യുക
4
സങ്കീർത്തനങ്ങൾ 143:11
യഹോവേ, നിന്റെ നാമംനിമിത്തം എന്നെ ജീവിപ്പിക്കേണമേ; നിന്റെ നീതിയാൽ എന്റെ പ്രാണനെ കഷ്ടതയിൽനിന്നു ഉദ്ധരിക്കേണമേ.
സങ്കീർത്തനങ്ങൾ 143:11 പര്യവേക്ഷണം ചെയ്യുക
5
സങ്കീർത്തനങ്ങൾ 143:1
യഹോവേ, എന്റെ പ്രാർത്ഥന കേട്ടു, എന്റെ യാചനകൾക്കു ചെവിതരേണമേ; നിന്റെ വിശ്വസ്തതയാലും നീതിയാലും എനിക്കുത്തരമരുളേണമേ.
സങ്കീർത്തനങ്ങൾ 143:1 പര്യവേക്ഷണം ചെയ്യുക
6
സങ്കീർത്തനങ്ങൾ 143:7
യഹോവേ, വേഗം എനിക്കു ഉത്തരമരുളേണമേ; എന്റെ ആത്മാവു കാംക്ഷിക്കുന്നു. ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിപ്പാൻ നിന്റെ മുഖത്തെ എനിക്കു മറെക്കരുതേ.
സങ്കീർത്തനങ്ങൾ 143:7 പര്യവേക്ഷണം ചെയ്യുക
7
സങ്കീർത്തനങ്ങൾ 143:5
ഞാൻ പണ്ടത്തെ നാളുകളെ ഓർക്കുന്നു; നിന്റെ സകലപ്രവൃത്തികളെയും ഞാൻ ധ്യാനിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തിയെ ഞാൻ ചിന്തിക്കുന്നു.
സങ്കീർത്തനങ്ങൾ 143:5 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ