1
സങ്കീർത്തനങ്ങൾ 139:14
മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)
ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു; അതു എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു.
താരതമ്യം
സങ്കീർത്തനങ്ങൾ 139:14 പര്യവേക്ഷണം ചെയ്യുക
2
സങ്കീർത്തനങ്ങൾ 139:23-24
ദൈവമേ, എന്നെ ശോധന ചെയ്തു എന്റെ ഹൃദയത്തെ അറിയേണമേ; എന്നെ പരീക്ഷിച്ചു എന്റെ നിനവുകളെ അറിയേണമേ. വ്യസനത്തിന്നുള്ള മാർഗ്ഗം എന്നിൽ ഉണ്ടോ എന്നു നോക്കി, ശാശ്വതമാർഗ്ഗത്തിൽ എന്നെ നടത്തേണമേ.
സങ്കീർത്തനങ്ങൾ 139:23-24 പര്യവേക്ഷണം ചെയ്യുക
3
സങ്കീർത്തനങ്ങൾ 139:13
നീയല്ലോ എന്റെ അന്തരംഗങ്ങളെ നിർമ്മിച്ചതു; എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു.
സങ്കീർത്തനങ്ങൾ 139:13 പര്യവേക്ഷണം ചെയ്യുക
4
സങ്കീർത്തനങ്ങൾ 139:16
ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ നിന്റെ കണ്ണു എന്നെ കണ്ടു; നിയമിക്കപ്പെട്ട നാളുകളിൽ ഒന്നും ഇല്ലാതിരുന്നപ്പോൾ അവയെല്ലാം നിന്റെ പുസ്തകത്തിൽ എഴുതിയിരുന്നു
സങ്കീർത്തനങ്ങൾ 139:16 പര്യവേക്ഷണം ചെയ്യുക
5
സങ്കീർത്തനങ്ങൾ 139:1
യഹോവേ, നീ എന്നെ ശോധന ചെയ്തു അറിഞ്ഞിരിക്കുന്നു
സങ്കീർത്തനങ്ങൾ 139:1 പര്യവേക്ഷണം ചെയ്യുക
6
സങ്കീർത്തനങ്ങൾ 139:7
നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാൻ എവിടേക്കു ഓടും?
സങ്കീർത്തനങ്ങൾ 139:7 പര്യവേക്ഷണം ചെയ്യുക
7
സങ്കീർത്തനങ്ങൾ 139:2
ഞാൻ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും നീ അറിയുന്നു. എന്റെ നിരൂപണം നീ ദൂരത്തുനിന്നു ഗ്രഹിക്കുന്നു.
സങ്കീർത്തനങ്ങൾ 139:2 പര്യവേക്ഷണം ചെയ്യുക
8
സങ്കീർത്തനങ്ങൾ 139:4
യഹോവേ, നീ മുഴുവനും അറിയാതെ ഒരു വാക്കും എന്റെ നാവിന്മേൽ ഇല്ല.
സങ്കീർത്തനങ്ങൾ 139:4 പര്യവേക്ഷണം ചെയ്യുക
9
സങ്കീർത്തനങ്ങൾ 139:3
എന്റെ നടപ്പും കിടപ്പും നീ ശോധന ചെയ്യുന്നു; എന്റെ വഴികളൊക്കെയും നിനക്കു മനസ്സിലായിരിക്കുന്നു.
സങ്കീർത്തനങ്ങൾ 139:3 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ