ഗാഢനിദ്ര മനുഷ്യർക്കുണ്ടാകുമ്പോൾ,
അവർ ശയ്യമേൽ നിദ്രകൊള്ളുമ്പോൾ,
സ്വപ്നത്തിൽ, രാത്രിദർശനത്തിൽ തന്നേ,
അവൻ മനുഷ്യരുടെ ചെവി തുറക്കുന്നു;
അവരോടുള്ള പ്രബോധനെക്കു മുദ്രയിടുന്നു.
മനുഷ്യനെ അവന്റെ ദുഷ്കർമ്മത്തിൽനിന്നു അകറ്റുവാനും
പുരുഷനെ ഗർവ്വത്തിൽനിന്നു രക്ഷിപ്പാനും തന്നേ.
അവൻ കുഴിയിൽനിന്നു അവന്റെ പ്രാണനെയും
വാളാൽ നശിക്കാതവണ്ണം അവന്റെ ജീവനെയും കാക്കുന്നു.