1
സങ്കീ. 30:5
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം
അവിടുത്തെ കോപം ക്ഷണനേരത്തേക്കേയുള്ളു; അവിടുത്തെ പ്രസാദമോ ജീവപര്യന്തമുള്ളത്; സന്ധ്യയ്ക്ക് കരച്ചിൽ വന്ന് രാത്രിയിൽ വസിക്കും; ഉഷസ്സിലാകട്ടെ ആനന്ദഘോഷം വരുന്നു.
താരതമ്യം
സങ്കീ. 30:5 പര്യവേക്ഷണം ചെയ്യുക
2
സങ്കീ. 30:11-12
അവിടുന്ന് എന്റെ ദുഃഖത്തെ ആനന്ദമാക്കിത്തീർത്തു; അവിടുന്ന് എന്റെ ചണവസ്ത്രം അഴിച്ച് എന്നെ സന്തോഷം ധരിപ്പിച്ചിരിക്കുന്നു; ഞാൻ മൗനമായിരിക്കാതെ അങ്ങേക്ക് സ്തുതി പാടേണ്ടതിനു തന്നെ. എന്റെ ദൈവമായ യഹോവേ, ഞാൻ എന്നേക്കും അങ്ങേക്ക് സ്തോത്രം ചെയ്യും.
സങ്കീ. 30:11-12 പര്യവേക്ഷണം ചെയ്യുക
3
സങ്കീ. 30:2
എന്റെ ദൈവമായ യഹോവേ, അങ്ങേയോട് ഞാൻ നിലവിളിച്ചു; അവിടുന്ന് എന്നെ സൗഖ്യമാക്കുകയും ചെയ്തു.
സങ്കീ. 30:2 പര്യവേക്ഷണം ചെയ്യുക
4
സങ്കീ. 30:4
യഹോവയുടെ വിശുദ്ധന്മാരേ, കർത്താവിന് സ്തുതിപാടുവിൻ; അവിടുത്തെ വിശുദ്ധനാമത്തിന് സ്തോത്രം ചെയ്വിൻ.
സങ്കീ. 30:4 പര്യവേക്ഷണം ചെയ്യുക
5
സങ്കീ. 30:1
യഹോവേ, ഞാൻ അങ്ങയെ പുകഴ്ത്തുന്നു; അവിടുന്ന് എന്നെ ഉദ്ധരിച്ചിരിക്കുന്നു; എന്റെ ശത്രുക്കൾ എന്നെക്കുറിച്ച് സന്തോഷിക്കുവാൻ അവിടുന്ന് സന്ദർഭം ഉണ്ടാക്കിയതുമില്ല.
സങ്കീ. 30:1 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ