മകനേ, ജ്ഞാനത്തിന് ചെവികൊടുക്കുകയും
ബോധത്തിന് നിന്റെ ഹൃദയം ചായിക്കുകയും ചെയ്യേണ്ടതിന്
എന്റെ വചനങ്ങളെ കൈക്കൊണ്ട്
എന്റെ കല്പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചാൽ,
നീ ബോധത്തിനായി വിളിച്ച്
വിവേകത്തിനായി ശബ്ദം ഉയർത്തുന്നു എങ്കിൽ,
അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ച്
നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കിൽ,
നീ യഹോവാഭക്തി ഗ്രഹിക്കുകയും
ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും.