1
ലൂക്കൊ. 23:34
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം
അപ്പോൾ യേശു: പിതാവേ, ഇവർ ചെയ്യുന്നതു എന്താണെന്ന് അറിയാത്തതുകൊണ്ട് ഇവരോട് ക്ഷമിക്കേണമേ എന്നു പറഞ്ഞു. പിന്നീട് അവർ അവന്റെ വസ്ത്രം പങ്കിടാനായി ചീട്ടിട്ടു.
താരതമ്യം
ലൂക്കൊ. 23:34 പര്യവേക്ഷണം ചെയ്യുക
2
ലൂക്കൊ. 23:43
യേശു അവനോട്: ഇന്ന് നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോട് പറയുന്നു എന്നു പറഞ്ഞു.
ലൂക്കൊ. 23:43 പര്യവേക്ഷണം ചെയ്യുക
3
ലൂക്കൊ. 23:42
പിന്നെ അവൻ: ”യേശുവേ, നിന്റെ രാജ്യത്തിൽ നീ രാജാവായി വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ” എന്നു പറഞ്ഞു.
ലൂക്കൊ. 23:42 പര്യവേക്ഷണം ചെയ്യുക
4
ലൂക്കൊ. 23:46
യേശു അത്യുച്ചത്തിൽ പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു എന്നു നിലവിളിച്ചുപറഞ്ഞു; ഇതു പറഞ്ഞിട്ട് പ്രാണനെ വിട്ടു.
ലൂക്കൊ. 23:46 പര്യവേക്ഷണം ചെയ്യുക
5
ലൂക്കൊ. 23:33
തലയോടിടം എന്ന സ്ഥലത്ത് എത്തിയപ്പോൾ അവർ അവിടെ അവനെയും കുറ്റവാളികളായ, ഒരുവനെ വലത്തും ഒരുവനെ ഇടത്തുമായി, ക്രൂശിച്ചു.
ലൂക്കൊ. 23:33 പര്യവേക്ഷണം ചെയ്യുക
6
ലൂക്കൊ. 23:44-45
ഏകദേശം ആറാംമണി നേരമായപ്പോൾ സൂര്യൻ ഇരുണ്ടുപോയിട്ട് ഒമ്പതാം മണിവരെ ദേശത്തു ഒക്കെയും അന്ധകാരം ഉണ്ടായി. ദൈവമന്ദിരത്തിലെ തിരശ്ശീല നടുവെ കീറിപ്പോയി.
ലൂക്കൊ. 23:44-45 പര്യവേക്ഷണം ചെയ്യുക
7
ലൂക്കൊ. 23:47
ഈ സംഭവിച്ചത് ശതാധിപൻ കണ്ടിട്ട്: ”ഈ മനുഷ്യൻ വാസ്തവമായി നീതിമാൻ ആയിരുന്നു” എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.
ലൂക്കൊ. 23:47 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ