1
ലൂക്കൊ. 11:13
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം
അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുക്കുവാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവ് തന്നോട് യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.
താരതമ്യം
ലൂക്കൊ. 11:13 പര്യവേക്ഷണം ചെയ്യുക
2
ലൂക്കൊ. 11:9
യാചിപ്പിൻ, എന്നാൽ നിങ്ങൾക്ക് കിട്ടും; അന്വേഷിക്കുവിൻ, എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്ക് തുറക്കും.
ലൂക്കൊ. 11:9 പര്യവേക്ഷണം ചെയ്യുക
3
ലൂക്കൊ. 11:10
യാചിക്കുന്നവനു ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവനു തുറക്കുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ലൂക്കൊ. 11:10 പര്യവേക്ഷണം ചെയ്യുക
4
ലൂക്കൊ. 11:2
അവൻ അവരോട് പറഞ്ഞത്: നിങ്ങൾ ഇപ്രകാരം പ്രാർത്ഥിക്കുക: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ
ലൂക്കൊ. 11:2 പര്യവേക്ഷണം ചെയ്യുക
5
ലൂക്കൊ. 11:4
ഞങ്ങളോട് പാപം ചെയ്ത എല്ലാവരോടും ഞങ്ങളും ക്ഷമിക്കുന്നതിനാൽ ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോടു ക്ഷമിക്കേണമേ; ഞങ്ങളെ പരീക്ഷയിലേക്ക് നയിക്കരുതേ; ദുഷ്ടങ്കൽനിന്ന് ഞങ്ങളെ വിടുവിക്കേണമേ.
ലൂക്കൊ. 11:4 പര്യവേക്ഷണം ചെയ്യുക
6
ലൂക്കൊ. 11:3
ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഓരോ ദിവസവും തരേണമേ.
ലൂക്കൊ. 11:3 പര്യവേക്ഷണം ചെയ്യുക
7
ലൂക്കൊ. 11:34
ശരീരത്തിന്റെ വിളക്കു കണ്ണാകുന്നു; കണ്ണ് നല്ലതാണെങ്കിൽ ശരീരം മുഴുവനും പ്രകാശിതമായിരിക്കും; ദോഷമുള്ളതാകിലോ ശരീരവും ഇരുട്ടുള്ളതു തന്നെ.
ലൂക്കൊ. 11:34 പര്യവേക്ഷണം ചെയ്യുക
8
ലൂക്കൊ. 11:33
വിളക്കു കൊളുത്തീട്ട് ആരും നിലവറയിലോ പറയിൻ കീഴിലോ വെയ്ക്കാറില്ല. അകത്ത് വരുന്നവർക്ക് വെളിച്ചം കാണേണ്ടതിന് വിളക്കുകാലിന്മേൽ അത്രേ വെയ്ക്കുന്നത്.
ലൂക്കൊ. 11:33 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ