അവന്റെ രൂപം കണ്ടാൽ ആളല്ല എന്നും
അവന്റെ ആകൃതി കണ്ടാൽ മനുഷ്യനല്ല എന്നും തോന്നുമാറു
വിരൂപമായിരിക്കുകകൊണ്ടു പലരും നിന്നെ കണ്ടു സ്തംഭിച്ചുപോയതുപോലെ,
അവൻ പല ജനതകളെയും കുതിച്ചുചാടുമാറാക്കും;
രാജാക്കന്മാർ അവനെ കണ്ടു വായ് പൊത്തി നില്ക്കും;
അവർ ഒരിക്കലും അറിഞ്ഞിട്ടില്ലാത്തതു കാണുകയും
ഒരിക്കലും കേട്ടിട്ടില്ലാത്തതു ഗ്രഹിക്കുകയും ചെയ്യും.