1
1 കൊരി. 12:7
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം
എന്നാൽ ഓരോരുത്തർക്കും ആത്മാവിന്റെ പ്രകാശനം പൊതുപ്രയോജനത്തിനായി നല്കപ്പെടുന്നു.
താരതമ്യം
1 കൊരി. 12:7 പര്യവേക്ഷണം ചെയ്യുക
2
1 കൊരി. 12:27
എന്നാൽ നിങ്ങൾ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തൻ വെവ്വേറെയായി അവയവങ്ങളും ആകുന്നു.
1 കൊരി. 12:27 പര്യവേക്ഷണം ചെയ്യുക
3
1 കൊരി. 12:26
അതിനാൽ ഒരു അവയവം കഷ്ടം അനുഭവിക്കുന്നു എങ്കിൽ അവയവങ്ങൾ ഒക്കെയും അതിനോടുകൂടെ കഷ്ടം അനുഭവിക്കുന്നു; ഒരു അവയവത്തിന് മാനം വന്നാൽ അവയവങ്ങൾ ഒക്കെയും അതിനോടുകൂടെ സന്തോഷിക്കുന്നു.
1 കൊരി. 12:26 പര്യവേക്ഷണം ചെയ്യുക
4
1 കൊരി. 12:8-10
ഒരാൾക്ക് ആത്മാവിനാൽ ജ്ഞാനത്തിന്റെ വചനവും മറ്റൊരാൾക്ക് അതേ ആത്മാവിനാൽ പരിജ്ഞാനത്തിന്റെ വചനവും നല്കപ്പെടുന്നു; വേറൊരാൾക്ക് അതേ ആത്മാവിനാൽ വിശ്വാസം, മറ്റൊരാൾക്ക് അതേ ആത്മാവിനാൽ രോഗശാന്തികളുടെ വരങ്ങൾ; ഒരാൾക്ക് വീര്യപ്രവൃത്തികൾ; മറ്റൊരാൾക്ക് പ്രവചനം; മറ്റൊരുവന് ആത്മാക്കളുടെ വിവേചനം; വേറൊരുവന് പലവിധ ഭാഷകൾ; മറ്റൊരാൾക്ക് ഭാഷകളുടെ വ്യാഖ്യാനം.
1 കൊരി. 12:8-10 പര്യവേക്ഷണം ചെയ്യുക
5
1 കൊരി. 12:11
എന്നാൽ ഇത് എല്ലാം പ്രവർത്തിക്കുന്നത് താൻ ഇച്ഛിക്കുംപോലെ അവനവന് അതത് വരം പകുത്തുകൊടുക്കുന്ന ഒരേ ആത്മാവ് തന്നെ.
1 കൊരി. 12:11 പര്യവേക്ഷണം ചെയ്യുക
6
1 കൊരി. 12:25
എന്നാൽ, ശരീരത്തിൽ ഭിന്നത വരാതെ അവയവങ്ങൾ അന്യോന്യം ഒരുപോലെ കരുതേണ്ടതിനായി കുറവുള്ളതിന് അധികം മാനം കൊടുത്തുകൊണ്ട് ശരീരത്തെ ദൈവം കൂട്ടിച്ചേർത്തിരിക്കുന്നു.
1 കൊരി. 12:25 പര്യവേക്ഷണം ചെയ്യുക
7
1 കൊരി. 12:4-6
എന്നാൽ കൃപാവരങ്ങളിൽ വ്യത്യാസം ഉണ്ട്; എങ്കിലും ആത്മാവ് ഒന്നത്രേ. ശുശ്രൂഷകളിൽ വ്യത്യാസം ഉണ്ട്; എങ്കിലും കർത്താവ് ഒരുവൻ. പ്രവൃത്തികളിൽ വ്യത്യാസം ഉണ്ട്; എങ്കിലും എല്ലാവരിലും എല്ലാം പ്രവർത്തിക്കുന്ന ദൈവം ഒരുവൻ തന്നെ.
1 കൊരി. 12:4-6 പര്യവേക്ഷണം ചെയ്യുക
8
1 കൊരി. 12:28
ദൈവം സഭയിൽ ഒന്നാമത് അപ്പൊസ്തലന്മാർ, രണ്ടാമത് പ്രവാചകന്മാർ, മൂന്നാമത് ഉപദേഷ്ടാക്കന്മാർ, ഇങ്ങനെ ഓരോരുത്തരെ നിയമിക്കുകയും, പിന്നെ വീര്യപ്രവൃത്തികൾ, രോഗശാന്തികളുടെ വരങ്ങൾ, സഹായം ചെയ്യുവാനുള്ള വരം, പരിപാലനവരം, വിവിധഭാഷാവരം എന്നിവ നല്കുകയും ചെയ്തു.
1 കൊരി. 12:28 പര്യവേക്ഷണം ചെയ്യുക
9
1 കൊരി. 12:14
ശരീരം ഒരു അവയവമല്ല പലതത്രേ.
1 കൊരി. 12:14 പര്യവേക്ഷണം ചെയ്യുക
10
1 കൊരി. 12:22
നേരെ മറിച്ച്, ശരീരത്തിൽ ബലം കുറഞ്ഞവ എന്നു തോന്നുന്ന അവയവങ്ങൾ തന്നെ നമുക്ക് ആവശ്യമുള്ളവയാകുന്നു.
1 കൊരി. 12:22 പര്യവേക്ഷണം ചെയ്യുക
11
1 കൊരി. 12:17-19
ശരീരം മുഴുവൻ കണ്ണായാൽ കേൾവി എവിടെ? മുഴുവൻ ശ്രവണം ആയാൽ ഘ്രാണം എവിടെ? ദൈവമോ തന്റെ ഇഷ്ടപ്രകാരം അവയവങ്ങളെ ശരീരത്തിൽ വച്ചിരിക്കുന്നു. എല്ലാം ഒരു അവയവം എങ്കിൽ ശരീരം എവിടെ?
1 കൊരി. 12:17-19 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ