1
വെളിപ്പാട് 8:1
സത്യവേദപുസ്തകം OV Bible (BSI)
അവൻ ഏഴാം മുദ്ര പൊട്ടിച്ചപ്പോൾ സ്വർഗത്തിൽ ഏകദേശം അര മണിക്കൂറോളം മൗനത ഉണ്ടായി.
താരതമ്യം
വെളിപ്പാട് 8:1 പര്യവേക്ഷണം ചെയ്യുക
2
വെളിപ്പാട് 8:7
ഒന്നാമത്തവൻ ഊതി; അപ്പോൾ രക്തം കലർന്ന കന്മഴയും തീയും ഭൂമിമേൽ ചൊരിഞ്ഞിട്ടു ഭൂമിയിൽ മൂന്നിലൊന്നു വെന്തുപോയി; വൃക്ഷങ്ങളിൽ മൂന്നിലൊന്ന് വെന്തുപോയി; എല്ലാ പച്ചപ്പുല്ലും വെന്തുപോയി.
വെളിപ്പാട് 8:7 പര്യവേക്ഷണം ചെയ്യുക
3
വെളിപ്പാട് 8:13
അനന്തരം ഒരു കഴുക്: ഇനി കാഹളം ഊതുവാനുള്ള മൂന്നു ദൂതന്മാരുടെ കാഹളനാദം ഹേതുവായി ഭൂവാസികൾക്കു കഷ്ടം, കഷ്ടം, കഷ്ടം എന്നു ഉറക്കെ പറഞ്ഞുകൊണ്ട് ആകാശമധ്യേ പറക്കുന്നത് ഞാൻ കാൺകയും കേൾക്കയും ചെയ്തു.
വെളിപ്പാട് 8:13 പര്യവേക്ഷണം ചെയ്യുക
4
വെളിപ്പാട് 8:8
രണ്ടാമത്തെ ദൂതൻ ഊതി; അപ്പോൾ തീ കത്തുന്ന വൻമലപോലെയൊന്നു സമുദ്രത്തിലേക്ക് എറിഞ്ഞിട്ടു കടലിൽ മൂന്നിലൊന്നു രക്തമായിത്തീർന്നു.
വെളിപ്പാട് 8:8 പര്യവേക്ഷണം ചെയ്യുക
5
വെളിപ്പാട് 8:10-11
മൂന്നാമത്തെ ദൂതൻ ഊതി; അപ്പോൾ ദീപംപോലെ ജ്വലിക്കുന്ന ഒരു മഹാനക്ഷത്രം ആകാശത്തുനിന്നു വീണു; നദികളിൽ മൂന്നിലൊന്നിന്മേലും നീരുറവുകളിന്മേലും ആയിരുന്നു വീണത്. ആ നക്ഷത്രത്തിനു കാഞ്ഞിരം എന്നു പേർ; വെള്ളത്തിൽ മൂന്നിലൊന്നു കാഞ്ഞിരംപോലെ ആയി; വെള്ളം കയ്പായതിനാൽ മനുഷ്യരിൽ പലരും മരിച്ചുപോയി.
വെളിപ്പാട് 8:10-11 പര്യവേക്ഷണം ചെയ്യുക
6
വെളിപ്പാട് 8:12
നാലാമത്തെ ദൂതൻ ഊതി; അപ്പോൾ സൂര്യനിൽ മൂന്നിലൊന്നിനും ചന്ദ്രനിൽ മൂന്നിലൊന്നിനും നക്ഷത്രങ്ങളിൽ മൂന്നിലൊന്നിനും ബാധ തട്ടി; അവയിൽ മൂന്നിലൊന്ന് ഇരുണ്ടുപോയി, രാവും പകലും മൂന്നിലൊന്നു വെളിച്ചമില്ലാതെയായി.
വെളിപ്പാട് 8:12 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ