ഗാഢനിദ്ര മനുഷ്യർക്കുണ്ടാകുമ്പോൾ, അവർ ശയ്യമേൽ നിദ്രകൊള്ളുമ്പോൾ,
സ്വപ്നത്തിൽ, രാത്രിദർശനത്തിൽത്തന്നെ,
അവൻ മനുഷ്യരുടെ ചെവി തുറക്കുന്നു;
അവരോടുള്ള പ്രബോധനയ്ക്കു മുദ്രയിടുന്നു.
മനുഷ്യനെ അവന്റെ ദുഷ്കർമത്തിൽനിന്ന് അകറ്റുവാനും
പുരുഷനെ ഗർവത്തിൽനിന്നു രക്ഷിപ്പാനും തന്നെ.
അവൻ കുഴിയിൽനിന്ന് അവന്റെ പ്രാണനെയും
വാളാൽ നശിക്കാതവണ്ണം അവന്റെ ജീവനെയും കാക്കുന്നു.