1
യിരെമ്യാവ് 23:24
സത്യവേദപുസ്തകം OV Bible (BSI)
ഞാൻ കാണാതവണ്ണം ആർക്കെങ്കിലും മറയത്ത് ഒളിപ്പാൻ കഴിയുമോ? എന്നു യഹോവയുടെ അരുളപ്പാട്; ഞാൻ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നവനല്ലയോ എന്നു യഹോവയുടെ അരുളപ്പാട്.
താരതമ്യം
യിരെമ്യാവ് 23:24 പര്യവേക്ഷണം ചെയ്യുക
2
യിരെമ്യാവ് 23:5-6
ഞാൻ ദാവീദിനു നീതിയുള്ളൊരു മുളയായവനെ ഉദ്ഭവിപ്പിക്കുന്ന കാലം വരും; അവൻ രാജാവായി വാണു ബുദ്ധിയോടെ പ്രവർത്തിച്ചു ദേശത്തു നീതിയും ന്യായവും നടത്തും. അവന്റെ കാലത്തു യെഹൂദാ രക്ഷിക്കപ്പെടും; യിസ്രായേൽ നിർഭയമായി വസിക്കും; അവനു യഹോവ നമ്മുടെ നീതി എന്നു പേർ പറയും എന്നു യഹോവയുടെ അരുളപ്പാട്.
യിരെമ്യാവ് 23:5-6 പര്യവേക്ഷണം ചെയ്യുക
3
യിരെമ്യാവ് 23:1
എന്റെ മേച്ചൽപ്പുറത്തെ ആടുകളെ നശിപ്പിക്കയും ചിതറിക്കയും ചെയ്യുന്ന ഇടയന്മാർക്ക് അയ്യോ കഷ്ടം എന്നു യഹോവയുടെ അരുളപ്പാട്.
യിരെമ്യാവ് 23:1 പര്യവേക്ഷണം ചെയ്യുക
4
യിരെമ്യാവ് 23:3-4
എന്റെ ആട്ടിൻകൂട്ടത്തിൽ ശേഷിച്ചിരിക്കുന്നവയെ ഞാൻ അവയെ നീക്കിക്കളഞ്ഞിരിക്കുന്ന സകല ദേശങ്ങളിൽനിന്നും ശേഖരിച്ച് അവയുടെ പുല്പുറങ്ങളിലേക്കു വീണ്ടും കൊണ്ടുവരും; അവ വർധിച്ചു പെരുകും. അവയെ മേയിക്കേണ്ടതിനു ഞാൻ ഇടയന്മാരെ നിയമിക്കും; അവ ഇനി പേടിക്കയില്ല, ഭ്രമിക്കയില്ല, കാണാതെപോകയുമില്ല എന്നു യഹോവയുടെ അരുളപ്പാട്.
യിരെമ്യാവ് 23:3-4 പര്യവേക്ഷണം ചെയ്യുക
5
യിരെമ്യാവ് 23:16
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കു കേൾക്കരുത്; അവർ നിങ്ങളെ വ്യാജം ഉപദേശിക്കുന്നു; യഹോവയുടെ വായിൽനിന്നുള്ളതല്ല സ്വന്തഹൃദയത്തിലെ ദർശനമത്രേ അവർ പ്രവചിക്കുന്നത്.
യിരെമ്യാവ് 23:16 പര്യവേക്ഷണം ചെയ്യുക
നിങ്ങളുടെ അനുഭവം വ്യക്തിപരമാക്കാൻ യൂവേർഷൻ കുക്കികൾ ഉപയോഗിക്കുന്നു. ഞങ്ങളുടെ വെബ്സൈറ്റ് ഉപയോഗിക്കുന്നതിലൂടെ, ഞങ്ങളുടെ കുക്കികളുടെ ഉപയോഗം ഞങ്ങളുടെ സ്വകാര്യതാ നയം-ത്തിൽ വിവരിച്ചിരിക്കുന്നതുപോലെ നിങ്ങൾ അംഗീകരിക്കുന്നു
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ