1
യെശയ്യാവ് 43:19
സത്യവേദപുസ്തകം OV Bible (BSI)
ഇതാ, ഞാൻ പുതിയതൊന്നു ചെയ്യുന്നു; അത് ഇപ്പോൾ ഉദ്ഭവിക്കും; നിങ്ങൾ അത് അറിയുന്നില്ലയോ? അതേ, ഞാൻ മരുഭൂമിയിൽ ഒരു വഴിയും നിർജനപ്രദേശത്തു നദികളും ഉണ്ടാക്കും.
താരതമ്യം
യെശയ്യാവ് 43:19 പര്യവേക്ഷണം ചെയ്യുക
2
യെശയ്യാവ് 43:2
നീ വെള്ളത്തിൽക്കൂടി കടക്കുമ്പോൾ ഞാൻ നിന്നോടുകൂടി ഇരിക്കും; നീ നദികളിൽക്കൂടി കടക്കുമ്പോൾ അവ നിന്റെ മീതെ കവികയില്ല. നീ തീയിൽക്കൂടി നടന്നാൽ വെന്തുപോകയില്ല; അഗ്നിജ്വാല നിന്നെ ദഹിപ്പിക്കയുമില്ല.
യെശയ്യാവ് 43:2 പര്യവേക്ഷണം ചെയ്യുക
3
യെശയ്യാവ് 43:18
മുമ്പുള്ളവയെ നിങ്ങൾ ഓർക്കേണ്ടാ; പണ്ടുള്ളവയെ നിരൂപിക്കയും വേണ്ടാ.
യെശയ്യാവ് 43:18 പര്യവേക്ഷണം ചെയ്യുക
4
യെശയ്യാവ് 43:1
ഇപ്പോഴോ യാക്കോബേ, നിന്നെ സൃഷ്ടിച്ചവനും, യിസ്രായേലേ, നിന്നെ നിർമിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഭയപ്പെടേണ്ടാ, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു; ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എനിക്കുള്ളവൻ തന്നെ.
യെശയ്യാവ് 43:1 പര്യവേക്ഷണം ചെയ്യുക
5
യെശയ്യാവ് 43:4
നീ എനിക്കു വിലയേറിയവനും മാന്യനും ആയി ഞാൻ നിന്നെ സ്നേഹിച്ചിരിക്കയാൽ ഞാൻ നിനക്കു പകരം മനുഷ്യരെയും നിന്റെ ജീവനു പകരം ജാതികളെയും കൊടുക്കുന്നു.
യെശയ്യാവ് 43:4 പര്യവേക്ഷണം ചെയ്യുക
6
യെശയ്യാവ് 43:3
നിന്റെ ദൈവവും യിസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ എന്ന ഞാൻ നിന്റെ രക്ഷകൻ; നിന്റെ മറുവിലയായി ഞാൻ മിസ്രയീമിനെയും നിനക്കു പകരമായി കൂശിനെയും സെബയെയും കൊടുത്തിരിക്കുന്നു.
യെശയ്യാവ് 43:3 പര്യവേക്ഷണം ചെയ്യുക
7
യെശയ്യാവ് 43:5
ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്; നിന്റെ സന്തതിയെ ഞാൻ കിഴക്കുനിന്നു വരുത്തുകയും പടിഞ്ഞാറുനിന്നു നിന്നെ ശേഖരിക്കയും ചെയ്യും.
യെശയ്യാവ് 43:5 പര്യവേക്ഷണം ചെയ്യുക
8
യെശയ്യാവ് 43:25
എന്റെ നിമിത്തം ഞാൻ, ഞാൻ തന്നെ, നിന്റെ അതിക്രമങ്ങളെ മായിച്ചുകളയുന്നു; നിന്റെ പാപങ്ങളെ ഞാൻ ഓർക്കയുമില്ല.
യെശയ്യാവ് 43:25 പര്യവേക്ഷണം ചെയ്യുക
9
യെശയ്യാവ് 43:10
നിങ്ങൾ അറിഞ്ഞ് എന്നെ വിശ്വസിക്കയും ഞാൻ ആകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിനു നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാട്; എനിക്കുമുമ്പേ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.
യെശയ്യാവ് 43:10 പര്യവേക്ഷണം ചെയ്യുക
10
യെശയ്യാവ് 43:11
ഞാൻ, ഞാൻ തന്നെ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.
യെശയ്യാവ് 43:11 പര്യവേക്ഷണം ചെയ്യുക
11
യെശയ്യാവ് 43:13
ഇന്നും ഞാൻ അനന്യൻ തന്നെ; എന്റെ കൈയിൽനിന്നു വിടുവിക്കുന്നവൻ ആരുമില്ല; ഞാൻ പ്രവർത്തിക്കും; ആർ അതു തടുക്കും?
യെശയ്യാവ് 43:13 പര്യവേക്ഷണം ചെയ്യുക
12
യെശയ്യാവ് 43:20-21
ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ജനത്തിനു കുടിപ്പാൻ കൊടുക്കേണ്ടതിനു ഞാൻ മരുഭൂമിയിൽ വെള്ളവും നിർജനപ്രദേശത്തു നദികളും നല്കിയിരിക്കുന്നതുകൊണ്ടു കാട്ടുമൃഗങ്ങളും കുറുക്കന്മാരും ഒട്ടകപ്പക്ഷികളും എന്നെ ബഹുമാനിക്കും. ഞാൻ എനിക്കുവേണ്ടി നിർമിച്ചിരിക്കുന്ന ജനം എന്റെ സ്തുതിയെ വിവരിക്കും.
യെശയ്യാവ് 43:20-21 പര്യവേക്ഷണം ചെയ്യുക
13
യെശയ്യാവ് 43:6-7
ഞാൻ വടക്കിനോട്: തരിക എന്നും തെക്കിനോട്: തടുത്തുവയ്ക്കരുതെന്നും കല്പിക്കും; ദൂരത്തുനിന്ന് എന്റെ പുത്രന്മാരെയും ഭൂമിയുടെ അറ്റത്തുനിന്ന് എന്റെ പുത്രിമാരെയും എന്റെ നാമത്തിൽ വിളിച്ചും എന്റെ മഹത്ത്വത്തിനായി സൃഷ്ടിച്ചു നിർമിച്ചുണ്ടാക്കിയും ഇരിക്കുന്ന ഏവരെയും കൊണ്ടുവരിക എന്നു ഞാൻ കല്പിക്കും.
യെശയ്യാവ് 43:6-7 പര്യവേക്ഷണം ചെയ്യുക
14
യെശയ്യാവ് 43:16-17
സമുദ്രത്തിൽ വഴിയും പെരുവെള്ളത്തിൽ പാതയും ഉണ്ടാക്കുകയും രഥം, കുതിര, സൈന്യം, ബലം എന്നിവയെ പുറപ്പെടുവിക്കയും ചെയ്യുന്ന യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ ഒരുപോലെ കിടക്കുന്നു, എഴുന്നേല്ക്കയില്ല; അവർ കെട്ടുപോകുന്നു; വിളക്കുതിരിപോലെ കെട്ടുപോകുന്നു.
യെശയ്യാവ് 43:16-17 പര്യവേക്ഷണം ചെയ്യുക
15
യെശയ്യാവ് 43:15
ഞാൻ നിങ്ങളുടെ പരിശുദ്ധനായ യഹോവയും യിസ്രായേലിന്റെ സ്രഷ്ടാവും നിങ്ങളുടെ രാജാവും ആകുന്നു.
യെശയ്യാവ് 43:15 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ