1
സഭാപ്രസംഗി 4:9-10
സത്യവേദപുസ്തകം OV Bible (BSI)
ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലത്; അവർക്കു തങ്ങളുടെ പ്രയത്നത്താൽ നല്ല പ്രതിഫലം കിട്ടുന്നു. വീണാൽ ഒരുവൻ മറ്റേവനെ എഴുന്നേല്പിക്കും; ഏകാകി വീണാലോ അവനെ എഴുന്നേല്പിപ്പാൻ ആരുമില്ലായ്കകൊണ്ട് അവന് അയ്യോ കഷ്ടം!
താരതമ്യം
സഭാപ്രസംഗി 4:9-10 പര്യവേക്ഷണം ചെയ്യുക
2
സഭാപ്രസംഗി 4:12
ഒരുത്തനെ ആരെങ്കിലും ആക്രമിച്ചാൽ രണ്ടുപേർക്ക് അവനോട് എതിർത്തുനില്ക്കാം; മുപ്പിരിച്ചരട് വേഗത്തിൽ അറ്റുപോകയില്ല.
സഭാപ്രസംഗി 4:12 പര്യവേക്ഷണം ചെയ്യുക
3
സഭാപ്രസംഗി 4:11
രണ്ടുപേർ ഒന്നിച്ചു കിടന്നാൽ അവർക്കു കുളിർ മാറും; ഒരുത്തൻ തന്നെ ആയാലോ എങ്ങനെ കുളിർ മാറും?
സഭാപ്രസംഗി 4:11 പര്യവേക്ഷണം ചെയ്യുക
4
സഭാപ്രസംഗി 4:6
രണ്ടു കൈയും നിറയെ അധ്വാനവും വൃഥാപ്രയത്നവും ഉള്ളതിനെക്കാൾ ഒരു കൈ നിറയെ വിശ്രാമം അധികം നല്ലത്.
സഭാപ്രസംഗി 4:6 പര്യവേക്ഷണം ചെയ്യുക
5
സഭാപ്രസംഗി 4:4
സകല പ്രയത്നവും സാമർഥ്യമുള്ള പ്രവൃത്തിയൊക്കെയും ഒരുവന് മറ്റവനോടുള്ള അസൂയയിൽനിന്ന് ഉളവാകുന്നു എന്നു ഞാൻ കണ്ടു; അതും മായയും വൃഥാപ്രയത്നവും അത്രേ.
സഭാപ്രസംഗി 4:4 പര്യവേക്ഷണം ചെയ്യുക
6
സഭാപ്രസംഗി 4:13
പ്രബോധനം കൈക്കൊള്ളാത്ത വൃദ്ധനും മൂഢനുമായ ഒരു രാജാവിനെക്കാൾ ദരിദ്രനും ജ്ഞാനിയുമായ ഒരു ബാലൻ കൊള്ളാം.
സഭാപ്രസംഗി 4:13 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ