1
ആവർത്തനപുസ്തകം 8:18
സത്യവേദപുസ്തകം OV Bible (BSI)
നിന്റെ ദൈവമായ യഹോവയെ നീ ഓർക്കേണം; നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത തന്റെ നിയമം ഇന്നുള്ളതുപോലെ ഉറപ്പിക്കേണ്ടതിന് അവനല്ലോ നിനക്കു സമ്പത്തുണ്ടാക്കുവാൻ ശക്തി തരുന്നത്.
താരതമ്യം
ആവർത്തനപുസ്തകം 8:18 പര്യവേക്ഷണം ചെയ്യുക
2
ആവർത്തനപുസ്തകം 8:3
അവൻ നിന്നെ താഴ്ത്തുകയും നിന്നെ വിശപ്പിക്കയും മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല യഹോവയുടെ വായിൽനിന്നു പുറപ്പെടുന്ന സകല വചനംകൊണ്ടും ജീവിക്കുന്നു എന്ന് നിന്നെ ഗ്രഹിപ്പിക്കേണ്ടതിന് നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത മന്നകൊണ്ട് നിന്നെ പോഷിപ്പിക്കയും ചെയ്തു.
ആവർത്തനപുസ്തകം 8:3 പര്യവേക്ഷണം ചെയ്യുക
3
ആവർത്തനപുസ്തകം 8:2
നിന്റെ ദൈവമായ യഹോവ നിന്നെ താഴ്ത്തുവാനും തന്റെ കല്പനകൾ പ്രമാണിക്കുമോ ഇല്ലയോ എന്നു നിന്നെ പരീക്ഷിച്ച് നിന്റെ ഹൃദയത്തിൽ ഇരിക്കുന്നത് അറിവാനുമായി നിന്നെ ഈ നാല്പതു സംവത്സരം മരുഭൂമിയിൽ നടത്തിയ വിധമൊക്കെയും നീ ഓർക്കേണം.
ആവർത്തനപുസ്തകം 8:2 പര്യവേക്ഷണം ചെയ്യുക
4
ആവർത്തനപുസ്തകം 8:17
എന്റെ ശക്തിയും എന്റെ കൈയുടെ ബലവും ഈ സമ്പത്തുണ്ടാക്കി എന്നു നിന്റെ ഹൃദയത്തിൽ പറയാതിരിപ്പാനും സൂക്ഷിച്ചുകൊള്ളേണം.
ആവർത്തനപുസ്തകം 8:17 പര്യവേക്ഷണം ചെയ്യുക
5
ആവർത്തനപുസ്തകം 8:11
നിന്റെ ദൈവമായ യഹോവയെ നീ മറക്കാതിരിപ്പാനും, ഞാൻ ഇന്നു നിന്നോടു കല്പിക്കുന്ന അവന്റെ കല്പനകളും വിധികളും ചട്ടങ്ങളും അലക്ഷ്യമാക്കാതിരിപ്പാനും
ആവർത്തനപുസ്തകം 8:11 പര്യവേക്ഷണം ചെയ്യുക
6
ആവർത്തനപുസ്തകം 8:5
ഒരു മനുഷ്യൻ തന്റെ മകനെ ശിക്ഷിച്ചു വളർത്തുന്നതുപോലെ നിന്റെ ദൈവമായ യഹോവ നിന്നെ ശിക്ഷിച്ചു വളർത്തുന്നു എന്നു നീ മനസ്സിൽ ധ്യാനിച്ചുകൊള്ളേണം.
ആവർത്തനപുസ്തകം 8:5 പര്യവേക്ഷണം ചെയ്യുക
7
ആവർത്തനപുസ്തകം 8:10
നീ ഭക്ഷിച്ചു തൃപ്തിപ്രാപിക്കുമ്പോൾ നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന നല്ല ദേശത്തെക്കുറിച്ച് നീ അവനു സ്തോത്രം ചെയ്യേണം.
ആവർത്തനപുസ്തകം 8:10 പര്യവേക്ഷണം ചെയ്യുക
8
ആവർത്തനപുസ്തകം 8:6
ആകയാൽ നിന്റെ ദൈവമായ യഹോവയുടെ വഴികളിൽ നടന്ന് അവനെ ഭയപ്പെട്ട് അവന്റെ കല്പനകൾ പ്രമാണിക്കേണം.
ആവർത്തനപുസ്തകം 8:6 പര്യവേക്ഷണം ചെയ്യുക
9
ആവർത്തനപുസ്തകം 8:16
നിന്നെ താഴ്ത്തി പരീക്ഷിച്ച് പിൻകാലത്തു നിനക്ക് നന്മ ചെയ്യേണ്ടതിന് മരുഭൂമിയിൽ നിന്നെ നിന്റെ പിതാക്കന്മാർ അറിയാത്ത മന്നകൊണ്ടു പോഷിപ്പിക്കയും ചെയ്ത നിന്റെ ദൈവമായ യഹോവയെ നീ മറന്നു
ആവർത്തനപുസ്തകം 8:16 പര്യവേക്ഷണം ചെയ്യുക
10
ആവർത്തനപുസ്തകം 8:12-14
നീ ഭക്ഷിച്ചു തൃപ്തിപ്രാപിച്ച് നല്ല വീടുകൾ പണിത് അവയിൽ പാർക്കുമ്പോഴും നിന്റെ ആടുമാടുകൾ പെരുകി നിനക്കു വെള്ളിയും പൊന്നും ഏറി നിനക്കുള്ളതൊക്കെയും വർധിക്കുമ്പോഴും നിന്റെ ഹൃദയം നിഗളിക്കാതിരിപ്പാനും, നിന്നെ അടിമവീടായ മിസ്രയീമിൽനിന്നു പുറപ്പെടുവിക്കയും
ആവർത്തനപുസ്തകം 8:12-14 പര്യവേക്ഷണം ചെയ്യുക
11
ആവർത്തനപുസ്തകം 8:7-9
നിന്റെ ദൈവമായ യഹോവ നല്ലാരു ദേശത്തേക്കല്ലോ നിന്നെ കൊണ്ടുപോകുന്നത്; അത് താഴ്വരയിൽ നിന്നും മലയിൽനിന്നും പുറപ്പെടുന്ന നീരൊഴുക്കുകളും ഉറവുകളും തടാകങ്ങളും ഉള്ള ദേശം; കോതമ്പും യവവും മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളനാരകവും ഉള്ള ദേശം; ഒലിവുവൃക്ഷവും തേനും ഉള്ള ദേശം; സുഭിക്ഷമായി ഉപജീവനം കഴിയാകുന്നതും ഒന്നിനും കുറവില്ലാത്തതുമായ ദേശം; കല്ല് ഇരുമ്പായിരിക്കുന്നതും മലകളിൽനിന്നു താമ്രം വെട്ടിയെടുക്കുന്നതുമായ ദേശം.
ആവർത്തനപുസ്തകം 8:7-9 പര്യവേക്ഷണം ചെയ്യുക
12
ആവർത്തനപുസ്തകം 8:1
നിങ്ങൾ ജീവിച്ചിരിക്കയും വർധിക്കയും യഹോവ നിങ്ങളുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം ചെന്ന് കൈവശമാക്കുകയും ചെയ്യേണ്ടതിന് ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്ന സകല കല്പനകളും നിങ്ങൾ പ്രമാണിച്ചുനടക്കേണം.
ആവർത്തനപുസ്തകം 8:1 പര്യവേക്ഷണം ചെയ്യുക
13
ആവർത്തനപുസ്തകം 8:4
ഈ നാല്പതു സംവത്സരം നീ ധരിച്ച വസ്ത്രം ജീർണിച്ചുപോയില്ല; നിന്റെ കാൽ വീങ്ങിയതുമില്ല.
ആവർത്തനപുസ്തകം 8:4 പര്യവേക്ഷണം ചെയ്യുക
14
ആവർത്തനപുസ്തകം 8:15
അഗ്നിസർപ്പവും തേളും വെള്ളമില്ലാതെ വരൾച്ചയും ഉള്ള വലിയതും ഭയങ്കരവുമായ മരുഭൂമിയിൽക്കൂടി നിന്നെ കൊണ്ടുവരികയും തീക്കൽപാറയിൽനിന്ന് നിനക്ക് വെള്ളം പുറപ്പെടുവിക്കയും
ആവർത്തനപുസ്തകം 8:15 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ