1
TITA 2:11-12
സത്യവേദപുസ്തകം C.L. (BSI)
സകല മനുഷ്യരുടെയും രക്ഷയ്ക്കായുള്ള ദൈവകൃപ പ്രത്യക്ഷമായിരിക്കുന്നു. വിലക്കപ്പെട്ടതും പ്രാപഞ്ചികമോഹങ്ങളും പരിത്യജിക്കുവാനും, സമചിത്തതയോടും നീതിനിഷ്ഠയോടും ദൈവഭക്തിയോടുംകൂടി ജീവിക്കുവാനും ദൈവകൃപ നമ്മെ പരിശീലിപ്പിക്കുന്നു.
താരതമ്യം
TITA 2:11-12 പര്യവേക്ഷണം ചെയ്യുക
2
TITA 2:13-14
നമ്മുടെ മഹോന്നതനായ ദൈവവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തേജസ്സ് പ്രത്യക്ഷമാകുന്ന അനുഗ്രഹിക്കപ്പെട്ട ആ ദിവസത്തിനുവേണ്ടി നാം കാത്തിരിക്കുകയാണ്. എല്ലാ തിന്മകളിൽനിന്നും നമ്മെ രക്ഷിക്കുന്നതിനും സൽപ്രവൃത്തികൾ ചെയ്യുന്നതിൽ ശുഷ്കാന്തിയുള്ള തന്റെ സ്വന്തം ജനമായിരിക്കേണ്ടതിന് നമ്മെ തനിക്കുവേണ്ടി ശുദ്ധീകരിക്കുന്നതിനുമായി യേശുക്രിസ്തു സ്വയം സമർപ്പിച്ചു.
TITA 2:13-14 പര്യവേക്ഷണം ചെയ്യുക
3
TITA 2:7-8
എല്ലാ സൽപ്രവൃത്തികൾക്കും നീ നിന്നെത്തന്നെ മാതൃകയായി കാണിക്കുക. നിന്റെ പ്രബോധനങ്ങൾ ആത്മാർഥതയും ഗൗരവവും ഉള്ളതായിരിക്കട്ടെ. ശത്രുക്കൾ വിമർശിക്കുവാൻ കഴിയാത്ത വിധത്തിൽ കുറ്റമറ്റതായിരിക്കണം നിന്റെ വാക്കുകൾ. നമ്മെപ്പറ്റി ഒരു തിന്മയും പറയുവാൻ കഴിയാതെ ശത്രു ലജ്ജിക്കട്ടെ.
TITA 2:7-8 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ