1
THUPUAN 22:13
സത്യവേദപുസ്തകം C.L. (BSI)
ഞാൻ അല്ഫയും ഓമേഗയും ആണ്-ആദ്യനും അന്ത്യനും-ആദിയും അന്ത്യവും ഞാൻ തന്നെ.
താരതമ്യം
THUPUAN 22:13 പര്യവേക്ഷണം ചെയ്യുക
2
THUPUAN 22:12
“ഇതാ, ഞാൻ വേഗം വരുന്നു! അവരവർ ചെയ്ത പ്രവൃത്തിക്കു തക്കവണ്ണം ഓരോ വ്യക്തിക്കും നല്കുവാനുള്ള പ്രതിഫലവുമായിട്ടാണ് ഞാൻ വരുന്നത്.
THUPUAN 22:12 പര്യവേക്ഷണം ചെയ്യുക
3
THUPUAN 22:17
കേൾക്കുന്നവനും പറയട്ടെ, “വന്നാലും!” എന്ന്. ദാഹിക്കുന്നവൻ വരട്ടെ; ജീവജലം വേണമെന്ന് ആഗ്രഹിക്കുന്നവർ അതു വിലകൂടാതെ വാങ്ങിക്കൊള്ളട്ടെ.
THUPUAN 22:17 പര്യവേക്ഷണം ചെയ്യുക
4
THUPUAN 22:14
ജീവവൃക്ഷത്തിന്റെ ഫലം ഭക്ഷിക്കുവാനും ഗോപുരത്തിൽ കൂടി നഗരത്തിൽ പ്രവേശിക്കുവാനും അവകാശം ലഭിക്കുവാനായി തങ്ങളുടെ വസ്ത്രം അലക്കി വെളുപ്പിക്കുന്നവർ അനുഗൃഹീതർ!
THUPUAN 22:14 പര്യവേക്ഷണം ചെയ്യുക
5
THUPUAN 22:7
“ഇതാ, ഞാൻ വേഗം വരുന്നു! ഈ പുസ്തകത്തിലെ പ്രവചനങ്ങൾ അനുസരിക്കുന്നവൻ അനുഗൃഹീതൻ!”
THUPUAN 22:7 പര്യവേക്ഷണം ചെയ്യുക
6
THUPUAN 22:5
ഇനി രാത്രി ഉണ്ടാകുകയില്ല; ദൈവമായ കർത്താവ് അവരുടെ ദീപമായിരിക്കുന്നതുകൊണ്ട് വിളക്കിന്റെയോ സൂര്യന്റെയോ വെളിച്ചം ഇനി അവർക്ക് ആവശ്യമില്ല. അവർ എന്നേക്കും രാജത്വത്തോടെ വാഴും.
THUPUAN 22:5 പര്യവേക്ഷണം ചെയ്യുക
7
THUPUAN 22:20-21
ഈ കാര്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നവൻ പറയുന്നു: “നിശ്ചയമായും, ഞാൻ വേഗം വരുന്നു!” ആമേൻ, കർത്താവായ യേശുവേ, വേഗം വന്നാലും! കർത്താവായ യേശുവിന്റെ കൃപ നിങ്ങളെല്ലാവരോടുംകൂടി ഉണ്ടായിരിക്കട്ടെ. ആമേൻ.
THUPUAN 22:20-21 പര്യവേക്ഷണം ചെയ്യുക
8
THUPUAN 22:18-19
ഈ ഗ്രന്ഥത്തിലെ പ്രധാന വചസ്സുകൾ കേൾക്കുന്ന എല്ലാവർക്കും ഞാൻ മുന്നറിയിപ്പു നല്കുന്നു: ആരെങ്കിലും ഇവയോട് എന്തെങ്കിലും കൂട്ടിച്ചേർത്താൽ അങ്ങനെയുള്ളവന് ഈ പുസ്തകത്തിൽ വിവരിച്ചിട്ടുള്ള മഹാമാരികൾ ദൈവം വരുത്തും. ഈ പ്രവചനഗ്രന്ഥത്തിലെ വചനങ്ങളിൽനിന്ന് ഏതെങ്കിലും എടുത്തുകളയുന്നവനിൽനിന്ന് ഇതിൽ വിവരിച്ചിട്ടുള്ള ജീവവൃക്ഷത്തിന്റെയും വിശുദ്ധനഗരത്തിന്റെയും ഓഹരിയും എടുത്തുകളയും.
THUPUAN 22:18-19 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ