1
SAM 143:10
സത്യവേദപുസ്തകം C.L. (BSI)
തിരുഹിതം നിറവേറ്റാൻ എന്നെ പഠിപ്പിക്കണമേ. അവിടുന്നാണല്ലോ എന്റെ ദൈവം. അങ്ങയുടെ നല്ല ആത്മാവ് എന്നെ സുരക്ഷിതമായ പാതയിലൂടെ നയിക്കട്ടെ.
താരതമ്യം
SAM 143:10 പര്യവേക്ഷണം ചെയ്യുക
2
SAM 143:8
പ്രഭാതത്തിൽ അങ്ങയുടെ അചഞ്ചലസ്നേഹത്തെക്കുറിച്ച് എന്നെ കേൾപ്പിക്കണമേ. ഞാൻ അങ്ങയിൽ ആശ്രയിക്കുന്നുവല്ലോ. ഞാൻ പോകേണ്ട വഴി എനിക്കു കാണിച്ചു തരണമേ. അങ്ങയോടാണല്ലോ ഞാൻ പ്രാർഥിക്കുന്നത്.
SAM 143:8 പര്യവേക്ഷണം ചെയ്യുക
3
SAM 143:9
സർവേശ്വരാ, ശത്രുക്കളിൽനിന്ന് എന്നെ രക്ഷിക്കണമേ. അഭയം തേടി ഞാൻ അങ്ങയുടെ അടുക്കലേക്ക് ഓടിവരുന്നു.
SAM 143:9 പര്യവേക്ഷണം ചെയ്യുക
4
SAM 143:11
സർവേശ്വരാ, തിരുനാമത്തെപ്രതി എന്നെ പരിപാലിക്കണമേ. അവിടുത്തെ നീതിയാൽ എന്നെ കഷ്ടതയിൽ നിന്നു വിടുവിക്കണമേ.
SAM 143:11 പര്യവേക്ഷണം ചെയ്യുക
5
SAM 143:1
സർവേശ്വരാ, എന്റെ പ്രാർഥന കേൾക്കണമേ, എന്റെ യാചന ശ്രദ്ധിക്കണമേ. അവിടുന്ന് എനിക്ക് ഉത്തരമരുളണമേ. അവിടുന്നു വിശ്വസ്തനും നീതിമാനുമല്ലോ.
SAM 143:1 പര്യവേക്ഷണം ചെയ്യുക
6
SAM 143:7
സർവേശ്വരാ, വേഗം എനിക്ക് ഉത്തരമരുളണമേ. ഞാൻ ആകെ തളർന്നിരിക്കുന്നു. അങ്ങയുടെ മുഖം എന്നിൽനിന്നു മറയ്ക്കരുതേ. അല്ലെങ്കിൽ ഞാൻ പാതാളത്തിൽ പതിക്കുന്നവരെപ്പോലെ ആകുമല്ലോ.
SAM 143:7 പര്യവേക്ഷണം ചെയ്യുക
7
SAM 143:5
കഴിഞ്ഞ നാളുകൾ ഞാൻ ഓർക്കുന്നു. അവിടുന്നു ചെയ്ത എല്ലാ പ്രവൃത്തികളെയും ഞാൻ ധ്യാനിക്കുന്നു. അവിടുത്തെ പ്രവൃത്തികൾ ഞാൻ ചിന്തിക്കുന്നു.
SAM 143:5 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ