1
MARKA 6:31
സത്യവേദപുസ്തകം C.L. (BSI)
നിരവധിയാളുകൾ വരികയും പോകുകയും ചെയ്തുകൊണ്ടിരുന്നതിനാൽ യേശുവിനും ശിഷ്യന്മാർക്കും ഭക്ഷണം കഴിക്കുവാൻപോലും സമയം കിട്ടിയിരുന്നില്ല. അതുകൊണ്ട് യേശു അപ്പോസ്തോലന്മാരോട്: “നിങ്ങൾ വരിക, നമുക്ക് ഒരു വിജനസ്ഥലത്തുപോയി അല്പസമയം വിശ്രമിക്കാം” എന്നു പറഞ്ഞു.
താരതമ്യം
MARKA 6:31 പര്യവേക്ഷണം ചെയ്യുക
2
MARKA 6:4
യേശു അവരോടു പറഞ്ഞു: “ഒരു പ്രവാചകൻ തന്റെ സ്വന്തം നാട്ടിലും സ്വഭവനത്തിലും സ്വജനങ്ങളുടെ ഇടയിലും മാത്രമാണ് ബഹുമാനിക്കപ്പെടാതിരിക്കുന്നത്.”
MARKA 6:4 പര്യവേക്ഷണം ചെയ്യുക
3
MARKA 6:34
യേശു കരയ്ക്കിറങ്ങിയപ്പോൾ ഒരു വലിയ ജനസഞ്ചയത്തെ കണ്ടു. അവർ ഇടയനില്ലാത്ത ആടുകളെപ്പോലെ ആയിരുന്നതുകൊണ്ട് അവിടുത്തേക്ക് അവരോട് അനുകമ്പയുണ്ടായി. അവിടുന്നു പലകാര്യങ്ങൾ അവരെ പഠിപ്പിക്കുവാൻ തുടങ്ങി.
MARKA 6:34 പര്യവേക്ഷണം ചെയ്യുക
4
MARKA 6:5-6
ഏതാനും ചില രോഗികളുടെമേൽ കൈകൾവച്ചു സുഖപ്പെടുത്തിയതല്ലാതെ അവിടെ മറ്റ് അദ്ഭുതപ്രവൃത്തികളൊന്നും ചെയ്യാൻ അവിടുത്തേക്ക് കഴിഞ്ഞില്ല. അവർക്കു വിശ്വാസമില്ലാത്തതിൽ അവിടുന്നു വിസ്മയിച്ചു. അതിനുശേഷം യേശു ചുറ്റുമുള്ള ഗ്രാമങ്ങളിൽ സഞ്ചരിച്ചു ജനത്തെ പ്രബോധിപ്പിച്ചുകൊണ്ടിരുന്നു.
MARKA 6:5-6 പര്യവേക്ഷണം ചെയ്യുക
5
MARKA 6:41-43
യേശു ആ അഞ്ചപ്പവും രണ്ടുമീനും എടുത്തു സ്വർഗത്തിലേക്കു നോക്കി വാഴ്ത്തി അപ്പം മുറിച്ചു ജനങ്ങൾക്കു വിളമ്പിക്കൊടുക്കുവാൻ ശിഷ്യന്മാരെ ഏല്പിച്ചു. ആ രണ്ടുമീനും അവർക്കു പങ്കിട്ടു കൊടുത്തു. എല്ലാവരും ഭക്ഷിച്ചു സംതൃപ്തരായി. ശേഷിച്ച അപ്പക്കഷണങ്ങളും മീൻ നുറുക്കുകളും അവർ പന്ത്രണ്ടു കുട്ട നിറച്ചെടുത്തു.
MARKA 6:41-43 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ