1
JOSUA 10:13
സത്യവേദപുസ്തകം C.L. (BSI)
ജനം തങ്ങളുടെ ശത്രുക്കളോടു പ്രതികാരം ചെയ്തുതീരുംവരെ സൂര്യനും ചന്ദ്രനും നിശ്ചലമായിനിന്നു. യാശാറിന്റെ പുസ്തകത്തിൽ ഈ വിവരം രേഖപ്പെടുത്തിയിട്ടുണ്ടല്ലോ; അങ്ങനെ ഒരു ദിവസം മുഴുവൻ സൂര്യൻ അസ്തമിക്കാതെ ആകാശമധ്യേ നിന്നു.
താരതമ്യം
JOSUA 10:13 പര്യവേക്ഷണം ചെയ്യുക
2
JOSUA 10:12
സർവേശ്വരൻ ഇസ്രായേൽജനത്തിന് അമോര്യരുടെമേൽ വിജയം നല്കിയ ദിവസം യോശുവ അവിടുത്തോടു പ്രാർഥിച്ചു; ഇസ്രായേൽജനം കേൾക്കെ അദ്ദേഹം പറഞ്ഞു: “സൂര്യാ, നീ ഗിബെയോനിലും ചന്ദ്രാ, നീ അയ്യാലോൻ താഴ്വരയിലും നില്ക്കുക.”
JOSUA 10:12 പര്യവേക്ഷണം ചെയ്യുക
3
JOSUA 10:14
ഒരു മനുഷ്യൻ പറഞ്ഞതനുസരിച്ചു സർവേശ്വരൻ പ്രവർത്തിച്ച ആ ദിവസംപോലെ മറ്റൊരു ദിവസം അതിനു മുമ്പോ പിമ്പോ ഉണ്ടായിട്ടില്ല. സർവേശ്വരൻതന്നെ ആയിരുന്നു ഇസ്രായേലിനുവേണ്ടി യുദ്ധം ചെയ്തത്.
JOSUA 10:14 പര്യവേക്ഷണം ചെയ്യുക
4
JOSUA 10:8
സർവേശ്വരൻ യോശുവയോട് അരുളിച്ചെയ്തു: “അവരെ ഭയപ്പെടേണ്ടാ; ഞാൻ അവരെ നിന്റെ കൈയിൽ ഏല്പിച്ചുതന്നിരിക്കുന്നു. അവരിൽ ഒരാൾപോലും നിന്നെ നേരിടാൻ കരുത്തനല്ല.
JOSUA 10:8 പര്യവേക്ഷണം ചെയ്യുക
5
JOSUA 10:25
യോശുവ അവരോടു പറഞ്ഞു: നിങ്ങൾ ഭയപ്പെടുകയോ അധൈര്യപ്പെടുകയോ അരുത്; ശക്തരും ധീരരുമായിരിക്കുക. “നിങ്ങൾ ഏറ്റുമുട്ടാൻ പോകുന്ന ശത്രുക്കളോടെല്ലാം സർവേശ്വരൻ ഇങ്ങനെതന്നെ പ്രവർത്തിക്കും.”
JOSUA 10:25 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ