സൂര്യചന്ദ്രന്മാർ ഇരുണ്ടുപോകുന്നു; നക്ഷത്രങ്ങളുടെ പ്രഭ നഷ്ടപ്പെട്ടിരിക്കുന്നു.
സർവേശ്വരൻ സീയോനിൽനിന്നു ഗർജിക്കുന്നു; യെരൂശലേമിൽനിന്ന് അവിടുന്നു ശബ്ദം പുറപ്പെടുവിക്കുന്നു. ആകാശവും ഭൂമിയും വിറയ്ക്കുന്നു; എന്നാൽ തന്റെ ജനത്തിനു സർവേശ്വരൻ രക്ഷാസങ്കേതമത്രേ; ഇസ്രായേൽജനത്തിന് അവിടുന്നു ശക്തിദുർഗമാകുന്നു.